അടിയന്തരാവസ്ഥയിലെ കരിനിയമങ്ങളെ വെല്ലുന്ന കിരാത നിയമം; വനനിയമ ഭേദഗതി കരട് വിജ്ഞാപനം പിന്‍വലിക്കണം -ജോസ് കെ. മാണി
text_fieldsകോട്ടയം: സംസ്ഥാന വനനിയമ ഭേദഗതി കരട് വിജ്ഞാപനം പിൻവലിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി.കര്‍ഷകരെ കുടിയിറക്കി വനവിസ്തൃതി വർധിപ്പിക്കുകയെന്ന ഒരുവിഭാഗം ഉന്നത ഐ.എഫ്.എസ് ഉദ്യോഗസ്ഥരുടെ ഗൂഢപദ്ധതിയാണ് വനനിയമ ഭേദഗതി കരട് വിജ്ഞാപനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് ഈ നീക്കം റദ്ദാക്കണം.
ജനങ്ങളെ നേരിടാനല്ല, വന്യജീവികളെ നേരിടാനാണ് നിയമനിർമാണം വേണ്ടത്. വാറന്‍റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും കോടതിയെ അറിയിക്കാതെ എത്രനാള്‍ വേണമെങ്കിലും ആരെയും കസ്റ്റഡിയില്‍ വെക്കാനും വനംവകുപ്പിന് അധികാരം നല്‍കുന്ന വന നിയമഭേദഗതി നിര്‍ദേശം നിയമവാഴ്ച ആഗ്രഹിക്കുന്ന ഭരണകൂടത്തിന് ഭൂഷണമല്ല. അടിയന്തരാവസ്ഥയില്‍ പ്രയോഗിച്ച കരിനിയമങ്ങളെ വെല്ലുന്ന കിരാത നിയമമാണിത്.
ഒരു പൗരനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയ കര്‍ശന മാർഗനിര്‍ദേശങ്ങളും ഭേദഗതി നിർദേശത്തില്‍ അട്ടിമറിച്ചിരിക്കുകയാണ്. സുപ്രീംകോടതി നിർദേശങ്ങള്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ പുതിയ വനനിയമത്തില്‍ എങ്ങനെ ഇടംപിടിച്ചുവെന്ന കാര്യത്തില്‍ ഗൗരവമേറിയ അന്വേഷണം ആവശ്യമാണെന്നും ജോസ് കെ. മാണി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.