വനം വാച്ചര്‍മാര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്ന്
text_fieldsകുളത്തൂപ്പുഴ: കിഴക്കന്‍ വനമേഖലയെ കാട്ടുതീ പടരാതെ സംരക്ഷിക്കുകയും ചന്ദന തോട്ടങ്ങള്‍ക്കടക്കം സുരക്ഷ ഒരുക്കുകയും ചെയ്യുന്ന പ്രാദേശിക വനം വാച്ചര്‍മാര്‍ക്ക് മാസങ്ങളായി വേതനം ലഭിക്കുന്നില്ലെന്നാക്ഷേപം.
തെന്മല വനം ഡിവിഷന് കീഴില്‍ കല്ലുവരമ്പ് സെക്ഷനില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ, ചൂടല്‍, കല്ലുവരമ്പ്, വില്ലുമല പ്രദേശങ്ങളില്‍ കുറേവര്‍ഷങ്ങളായി പ്രദേശവാസികളായ പത്തോളം പേരെ താൽക്കാലികമായി നിയോഗിച്ചിരുന്നു.
വേനൽകാലത്ത് കാട്ടുതീ സംരക്ഷണത്തിനുവേണ്ടി എസ്റ്റിമേറ്റ് തയാറാക്കിയും മറ്റ് സമയങ്ങളില്‍ ചന്ദനത്തോട്ടമടക്കമുള്ള വന മേഖല സംരക്ഷണത്തിന് പദ്ധതി ഒരുക്കിയുമാണ് ഇക്കൂട്ടര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ശമ്പളം നല്‍കിയിരുന്നത്.
കോവിഡ് കാലമായതോടെ പദ്ധതി തയാറാക്കുന്നതിന് വനം വകുപ്പ് കാലവിളമ്പം വരുത്തുകയും അവസാനം തയാറാക്കി നല്കിയ എസ്റ്റിമേറ്റ് തുക ഡിവിഷന് ഓഫിസില്‍ നിന്നും പൂര്‍ണമായി അംഗീകരിക്കാതെ വരികയും ചെയ്തതോടെയാണ് ഇക്കൂട്ടരുടെ ശമ്പളം മുടങ്ങിയത്. വേതനം മുടങ്ങിയെങ്കിലും ഇപ്പോഴും വനമേഖലയില്‍ സംരക്ഷണമൊരുക്കുന്നുണ്ട് ഇവര്‍.
മുടങ്ങിയ വേതനം എപ്പോഴെങ്കിലും കിട്ടുമെന്ന പ്രതീക്ഷയില്‍ ജോലി തുടരുന്ന തൊഴിലാളികള്‍ക്ക് മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയുന്നുമില്ല.
വനം വകുപ്പിനുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചതിനാല്‍ നാട്ടുകാരുടെ എതിര്‍പ്പുകള്‍ ഏറെ നേടിയിട്ടുള്ള ഇവർക്ക് പ്രാദേശികമായി തൊഴിലും ലഭിക്കാതെയുമായതോടെ തികച്ചും പട്ടിണിയുടെ വക്കിലാണെന്ന് വ്യക്തമാക്കി വനം മന്ത്രിക്ക് നേരിട്ട് പരാതി നല്കി. ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.