വനഭൂമിയുടെ പാട്ടത്തുക ഹെക്ടറിന് 10,000 രൂപയാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വനഭൂമിയുടെ പ്രതിവർഷ പാട്ടത്തുക ഹെക്ടറിന് 10,000 രൂപയാക്കാൻ വനംവകുപ്പിെൻറ നിർദേശം. നിലവിൽ ഹെക്ടറിന് 1500 രൂപയാണ് പ്രതിവർഷം അടക്കേണ്ട പാട്ടത്തുക. ഇക്കാര്യത്തിൽ വനംവകുപ്പ് നിയമവകുപ്പിന് കത്ത് നൽകി. വനംവകുപ്പിെൻറ നിർദേശത്തിന് നിയമവകുപ്പിെൻറ പച്ചക്കൊടി ലഭിച്ചാൽ റിപ്പോർട്ട് മന്ത്രിസഭായോഗത്തിെൻറ പരിഗണനക്കെത്തും. എന്നാൽ, വനഭൂമിക്ക് പാട്ടം അടക്കുന്ന കാര്യത്തിൽ കുടിശ്ശിക വരുത്തുന്നതിൽ പൊതുമേഖലസ്ഥാപനങ്ങളാണ് മുന്നിലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് പിരിച്ചെടുക്കാനും വനംവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വനം വികസന കോർപറേഷൻ (എസ്.എഫ്.സി), പ്ലാേൻറഷൻ കോർപറേഷൻ (പി.സി.കെ), സംസ്ഥാന ഫാമിങ് കോർപറേഷൻ, ശ്രീലങ്കൻ അഭയാർഥികളുടെ സംരക്ഷണത്തിനും സുരക്ഷക്കും വേണ്ടി രൂപവത്കരിച്ച പുനരധിവാസ പ്ലാേൻറഷൻ (ആർ.പി.എൽ) എന്നീ പൊതുമേഖല സ്ഥാനങ്ങളാണ് പാട്ടക്കുടിശ്ശിക വരുത്തിയതിൽ മുന്നിൽ. വനംവകുപ്പിൽനിന്ന് ഈ നാല് സ്ഥാപനങ്ങൾ ആകെ 65149 ഏക്കർ ഭൂമി പാട്ടത്തിനെടുത്തിട്ടുണ്ട്. പി.സി.കെ, എസ്.എഫ്.സി, ആർ.പി.എൽ എന്നിവർക്ക് 1300 രൂപയും കെ.എഫ്.സി.ഡിക്ക് നാണ്യവിളക്ക് 200ഉം നാണികേര വിളകൾക്ക് 50 രൂപയുമായിരുന്നു 2015വരെയുള്ള പാട്ടത്തുക. പി.സി.കെയാണ് ഏറ്റവുമധികം തുക പാട്ടം അടക്കാനുള്ളത്. കാർഷിക ആവശ്യത്തിന് ഭൂമി ഫാമിങ് കോർപറേഷൻ പാട്ടത്തിനെടുത്ത വനഭൂമി കാർഷിക വികസനത്തിന് ഉപയോഗിക്കുന്നുമില്ല.
ഹാരിസൺ, ടാറ്റ, എ.വി.ടി തുടങ്ങിയ കമ്പനികൾ അനധികൃതമായി കൈവശപ്പെടുത്തിയ വനഭൂമിയുടെ കണക്ക് ഇതിെൻറ പത്തുമടങ്ങാണ്. യൂക്കാലി, അക്കേഷ്യ തോട്ടങ്ങൾക്കും വനഭൂമി പാട്ടത്തിന് നൽകിയിട്ടുണ്ട്. സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ നൽകുന്ന ഈ പാട്ടഭൂമികളിൽ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് നിരന്തര പരിശോധന നടത്തുമില്ല. പാട്ടക്കാലാവധി കഴിഞ്ഞും ഭൂമി പാട്ടക്കാരൻ സ്വന്തമാക്കിവെക്കുകയാണ് പതിവ്. വനംവകുപ്പ് നടത്തിയ പരിശോധനയിൽ പാട്ടത്തിന് നൽകിയ ഭൂമിയുടെ പാട്ടവാടക പിരിച്ചെടുക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള രേഖകൾ ഓഫിസുകളിലും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.