സർവേ പൂർത്തിയായി: നിലമ്പൂർ വനത്തിൽ ആനകളുടെ എണ്ണത്തിൽ വൻ കുറവ്
text_fieldsനിലമ്പൂർ: നിലമ്പൂർ വനത്തിൽ നടന്ന ആനകളുടെ കണക്കെടുപ്പ് പൂർത്തിയായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കാട്ടാനകളെ കണ്ടുവരുന്ന നിലമ്പൂർ വനത്തിൽ ഇക്കുറി എണ്ണം നന്നേ കുറഞ്ഞതായാണ് സർവേയിൽ കണ്ടെത്തിയത്. വഴിക്കടവ്, നിലമ്പൂർ, എടവണ്ണ എന്നീ മൂന്ന് റേഞ്ചുകളുള്ള നിലമ്പൂർ നോർത്ത് ഡിവിഷനിൽ ഒരു കാട്ടാനയെ പോലും നേരിൽ കണ്ടില്ലെന്നാണ് റിപ്പോർട്ട്.
നൂറ്റിയെൺപതോളം ഭാഗങ്ങളിൽ നനവുള്ളതും ഉണങ്ങിയതുമായ ആനപ്പിണ്ടികൾ മാത്രമാണ് സർവേ സംഘത്തിന് കാണാനായത്. അതേസമയം, സൗത്ത് ഡിവിഷനിൽ 98 ആനകളെ നേരിൽ കണ്ടു. 47 കൊമ്പൻ, ഇടത്തരം 11, ഇളമുറക്കാർ പത്ത്, മോഴ 14, കുട്ടികൾ 16 എന്നിങ്ങനെയാണിത്. ഏറ്റവും കൂടുതൽ ആനകളെ കണ്ടത് കരുളായി റേഞ്ചിലാണ്. 71 എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.