Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ ചമക്കൽ:...

വ്യാജരേഖ ചമക്കൽ: സുരേഷ്​ ഗോപിയുടെ സഹോദരനെതിരെ പുതിയ കേസ്​

text_fields
bookmark_border
sunil gopi
cancel

ചെന്നൈ: ഭൂമി ഇടപാട്​ വഞ്ചന കേസിൽ അറസ്റ്റിലായ നടൻ സുരേഷ്​ ഗോപിയുടെ സഹോദരൻ സുനിൽ ഗോപിക്കെതിരെ പുതിയ പരാതി. താൽകാലികമായി ഉപയോഗിക്കാൻ നൽകിയ കാർ വ്യാജരേഖ ചമച്ച്​ സ്വന്തം പേരിലാക്കാൻ സുനിൽ ഗോപി ശ്രമിച്ചെന്നാണ് കോയമ്പത്തൂർ സ്വദേശി ഗിരിധരൻ പൊലീസിൽ നൽകിയ പുതിയ പരാതിയിൽ പറയുന്നത്.

ഭൂമി ഇടപാട്​ വഞ്ചന കേസിൽ അറസ്റ്റിലായി സുനിൽ ഗോപി നിലവിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്​. സിവിൽ കേസിലുള്ള ഭൂമി വിൽപന നടത്തി 97 ലക്ഷം രൂപ വഞ്ചിച്ച കേസിലാണ്​ സുനിൽ ഗോപി അറസ്റ്റിലായത്​. ഈ കേസിൽ ഗിരിധരനാണ്​ പരാതി നൽകിയിട്ടുള്ളത്.

അതിനിടെ, ഭൂമി തട്ടിപ്പ്​ കേസിലെ കൂട്ടുപ്രതികളും സുനിൽ ഗോപിയുടെ ബന്ധുക്കളുമായ ശിവദാസ്​, ഭാര്യ റീന എന്നിവർ ഗിരിധരനിൽ നിന്ന്​ കൈപ്പറ്റിയ 25 ലക്ഷം രൂപ മടക്കി നൽകാൻ തയാറായതായി റിപ്പോർട്ടുണ്ട്​. ദമ്പതികളെ അറസ്റ്റ്​ ചെയ്യാനുള്ള പൊലീസ്​ നീക്കത്തിനിടെയാണ്​ പണം തിരിച്ചു നൽകി കേസിൽ നിന്ന്​ ഒഴിവാകാൻ ശ്രമം നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiForgerysunil gopi
News Summary - Forgery: New case against Suresh Gopi's brother
Next Story