Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്​സോ കേസുകൾ...

പോക്​സോ കേസുകൾ വേഗത്തിൽ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
പോക്​സോ കേസുകൾ വേഗത്തിൽ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി
cancel

ന്യൂഡൽഹി: പോക്​സോ കേസുകൾ വേഗത്തിൽ പരിഗണിക്കണമെന്ന്​ സുപ്രീംകോടതി. രാജ്യത്തെ ഹൈകോടതികൾക്കാണ്​ നിർദേശം നൽകിയിരിക്കുന്നത്​. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ചാണ്​ നിർണായക നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്​. 

അതിവേഗ വിചാരണ കോടതികൾ സ്ഥാപിച്ച്​ പോക്​സോ കേസിലെ നടപടികൾ വേഗത്തിലാക്കണമെന്നും കോടതി നിർദേശമുണ്ട്​. ഇത്തരം കേസുകളിലെ വിചാരണ നടപടികൾക്ക്​ മേൽനോട്ടം വഹിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിക്കാനും ഹൈകോടതികൾ രൂപീകരിക്കണം. അഭിഭാഷകനായ ശ്രീവാസ്​തവ നൽകിയ ഹരജി പരിഗണിച്ചാണ്​ കോടതി ഉത്തരവ്​.

12 വയസു വരെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക്​ വധശിക്ഷ നൽകുന്നതിനുള്ള ഒാർഡിനൻസിന്​ കേന്ദ്രമന്ത്രിസഭ ഏപ്രിൽ 21ന്​ അംഗീകാരം നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന്​ നിർദേശം സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco casesupremcourtmalayalam news
News Summary - Form 3-judge panel to regulate, monitor child sexual assault cases: SC tells HCs-India news
Next Story