തലസ്ഥാനത്ത് മൂന്ന് കിലോമീറ്റർ സിക ക്ലസ്റ്റർ; പ്രതിരോധദൗത്യം ഊർജിതം
text_fieldsതിരുവനന്തപുരം: ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റർ പരിധിയിൽ സിക ക്ലസ്റ്റർ രൂപപ്പെട്ടതായി കണ്ടെത്തൽ. പ്രതിേരാധ പ്രവർത്തനം ഉൗർജിതമാക്കാൻ പ്രത്യേക കർമപദ്ധതി തയാറാക്കിയതായും ഏഴുദിവസം ഇതിെൻറ പ്രവർത്തനം നടക്കുമെന്നും അവലോകനയോഗത്തിന് ശേഷം മന്ത്രി വീണ ജോർജ് അറിയിച്ചു. കോർപറേഷനിലെ ഒമ്പത് വാർഡിലാണ് സിക വൈറസ് ബാധ കണ്ടെത്തിയത്. തീരമേഖലയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു.
െകാതുക് നിർമാർജനമാണ് പ്രധാനം. അമിതഭീതി വേണ്ട, എന്നാൽ അതീവ ജാഗ്രത വേണം. ശക്തമായ ബോധവത്കരണം നടത്തും.
കേന്ദ്ര സംഘം കലക്ടർ നവജോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ ദൗത്യത്തിലെ പോരായ്മകൾ സംഘം ചൂണ്ടിക്കാട്ടി. മാലിന്യ പ്രശ്നവും കൊതുക് വളരാനുള്ള സാഹചര്യവുമാണ് ഇതിലൊന്ന്. പാതിവഴിയിൽ നിർമാണം നിലച്ച കെട്ടിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ് മറ്റൊന്ന്.
ഇവ അടിയന്തരമായി പരിഹരിക്കാൻ നടപടി തുടങ്ങി. രോഗബാധിത മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഉദ്ദേശിച്ച രൂപത്തിൽ എത്തുന്നതുവരെ കേന്ദ്ര സംഘം സംസ്ഥാനത്ത് തുടരും. സിക ബാധിത മേഖലകളിൽ പ്രതിരോധവും പരിശോധനയും ഉൗർജിതമാക്കാൻ നേരത്തെ കേന്ദ്രസംഘം നിർദേശിച്ചിരുന്നു.
ഒാരോ വാർഡും ഏഴ് ബ്ലോക്കായി തിരിച്ചും ഒാരോ ബ്ലോക്കിലും പത്തംഗ സംഘത്തെ നിയോഗിച്ചുമാണ് പ്രതിരോധദൗത്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.