Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:38 PM IST Updated On
date_range 2 Aug 2022 12:45 PM ISTവീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ ബി.ജെ.പി മുൻ സ്ഥാനാർഥി അറസ്റ്റിൽ
text_fieldsbookmark_border
അഗളി: പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ വളർത്തിയ 20 കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ അഗളി വില്ലേജിൽ ഭൂതിവഴി ഊര് വീട്ടിൽ രാധാകൃഷ്ണൻ പിടിയിലായി. ബി.ജെ.പിയുടെ മുൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ആയിരുന്നു. ഏകദേശം അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
പ്രിവൻറിവ് ഓഫിസർ ടി.പി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സുമേഷ്, വിജീഷ് കുമാർ, ഷാബു, വനിത സിവിൽ എക്സൈസ് ഓഫിസർ നിമ്മി, ഡ്രൈവർ പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story