മുൻ ഡി.ജി.പി ജോസഫ് തോമസ് നിര്യാതനായി
text_fieldsകൊച്ചി: കേരള െപാലീസ് മുൻ ഡി.ജി.പി കലൂർ ആസാദ് റോഡ് വട്ടവയലിൽ വീട്ടിൽ വി. ജോസഫ് തോമസ് (76) നിര്യാതനായി. വിജിലൻസ് മേധാവി, െപാലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐ.ജി, ജി.സി.ഡി.എ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിെൻറ ശിൽപികൂടിയാണ്.
തിരുവനന്തപുരം ലോ കോളജിൽ ബിരുദപഠനത്തിനുശേഷം അഞ്ചുവർഷം കരസേനയിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച ജോസഫ് തോമസിന് 1964-ൽ ഐ.പി.എസ് സെലക്ഷൻ ലഭിച്ചു. പാലക്കാട് അസി.എസ്.പിയായാണ് സേവനം ആരംഭിച്ചത്. തുടർന്ന് കണ്ണൂർ എസ്.പി, തിരുവനന്തപുരം, കൊച്ചി കമീഷണർ, കൊച്ചി റേഞ്ച് ഐ.ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കേരള ബുക്സ് ആൻഡ് പബ്ലീഷിങ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടറായിരുന്നു. കെ.ബി.പി.എസ് ആധുനികവത്കരിച്ചത് ഇദ്ദേഹത്തിെൻറ കാലത്താണ്. ജി.സി.ഡി.എ ചെയർമാനായിരിെക്ക കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം പണികഴിപ്പിക്കുകയും േപരണ്ടൂർ കനാൽ നവീകരണം, മറൈൻ ഡ്രൈവ് സൗന്ദര്യവത്കരണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്തു. 2001-ൽ വിജിലൻസ് ഡയറക്ടറായി സർവിസിൽനിന്ന് വിരമിച്ചു.
ഭാര്യ: കാഞ്ഞിരപ്പള്ളി കുരിശുമൂട്ടിൽ മുക്കാടൻ കുടുംബാംഗം മറിയമ്മ തോമസ്. മകൾ: ട്വിങ്കിൾ തോമസ്. മരുമകൻ: വി.ജെ. തോമസ് ജോസഫ് വയലാട്ട് (വി.ടി.ജെ ഗ്രൂപ്).
കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ സഹോദരനാണ്. മറ്റുസഹോദരങ്ങൾ: പരേതനായ ജോസഫ്, മാത്യു, ആൻറണി, ഫ്രാൻസിസ്, മറിയാമ്മ മാത്യു, ഡെയ്സ സെബാസ്റ്റ്യൻ, പരേതയായ ജെസി സാലി.
മൃതദേഹം കലൂർ ആസാദ് റോഡിലെ വസതിയിൽ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് തൃക്കാക്കര ഭാരതമാതാ കോളജിന് സമീപം വിജോ ഭവൻ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.