Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാറായിട്ടും ബിൽ...

സോളാറായിട്ടും ബിൽ ഉയർന്ന് തന്നെ; കെ.എസ്​.ഇ.ബി കാട്ടുകള്ളന്മാരെന്ന്​ മുൻ ഡി.ജി.പി ആർ. ശ്രീലേഖ

text_fields
bookmark_border
dgp r sreelekha
cancel

തിരുവനന്തപുരം: വീട്ടിൽ സോളാർ പാനൽ വെക്കുമ്പോൾ ‘ഓൺഗ്രിഡ്​’ തെ​രഞ്ഞെടുക്കരുതെന്നും കെ.എസ്​.ഇ.ബി ‘ക​ട്ടോണ്ട്​’​ പോകുമെന്നും ഫേസ്​ബുക്കിലൂടെ മുന്നറിയിപ്പ്​ നൽകി മുൻ ഡി.ജി.പി ആർ. ​ശ്രീലേഖ. ‘ഇതിവിടെ എഴുതിയതുകൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെയെന്നും കാട്ടുകള്ളന്മാരായ കെ.എസ്​.ഇ.ബി എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല’ എന്നും ശ്രീ​ലേഖ കുറ്റപ്പെടുത്തുന്നു.

‘രണ്ടു വർഷംമുമ്പ് കണ്ണ് തള്ളിയപ്പോയ വൈദ്യുതി ബിൽ കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ‘ഓൺഗ്രിഡ്​’ ആയി ചെയ്തു. പിന്നീട് ബിൽ മാസം തോറുമായെങ്കിലും പഴയ 20,000 ന് പകരം 700- 800 രൂപ ആയപ്പോൾ സന്തോഷമായി. ആറുമാസം കൊണ്ട്​ പതിയെ അത് കൂടി 10,030 ആയി​. വൈദ്യുതി ഉപഭോഗം കൂടിയിട്ടില്ല. ബിൽ കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തൊക്കെയോ കണക്കുകൾ. മുമ്പൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ ടെക്നിക്കൽ പദങ്ങൾ കൊണ്ടൊരു മറുപടി നൽകിയതല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി. നമ്മൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക്​ അവർ തരുന്ന വില പകുതിയിൽ താഴെ. അനധികൃത പവർകട്ട്‌ സമയത്തും ലൈനിൽ അറ്റകുറ്റപ്പണി എന്നു പറഞ്ഞും ദിവസം മൂന്ന്​, നാല്​ മണിക്കൂർ വൈദ്യുതി ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ വൈദ്യുതി ഉൽപാദിപ്പിച്ച്​ അവർക്ക് കൊടുത്തുകൊണ്ടിരിക്കും. സോളാർ വെക്കുമ്പോൾ കെ.എസ്​.ഇ.ബി ഗ്രിഡിലേക്ക്​ വൈദ്യുതി നൽകാതെ ബാറ്ററി വാങ്ങി ഓഫ്​ ഗ്രിഡ്​ വെക്കുന്നതാണ് നല്ലതെന്നും അതാവുമ്പോൾ നമ്മുടെ വൈദ്യുതി നമുക്ക് തന്നെ കിട്ടുമല്ലോയെന്നും കുറിപ്പിൽ പറയുന്നു.

കുറിപ്പ് പൂർണരൂപത്തിൽ

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!

അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി.

മറ്റു സംസ്ഥാനങ്ങളെക്കാൾ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററിൽ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാൽ നമ്മൾ ഉൽപാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയിൽ താഴെ! എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar panelDGP R SreelekhaKSEB
News Summary - Former DGP said that KSEB are wild thieves
Next Story