വ്യാജ രേഖ: സെൻകുമാറിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി
text_fieldsെകാച്ചി: വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി അവധി ആനുകൂല്യങ്ങള്‍ നേടിയതുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സെന്‍കുമാറിെൻറ ഹരജി പരിഗണിച്ചാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്.
കേസെടുത്ത നടപടിയിൽ ക്രിമിനല്‍ നടപടി ചട്ടത്തിലെ 154ാം വകുപ്പിെൻറ ലംഘനമുണ്ടാെയന്നും ഇത് നിയമവിരുദ്ധമാണെന്നും വിലയിരുത്തിയാണ് ഉത്തരവ്.അവധിയിലായിരുന്ന എട്ടു മാസ കാലയളവിലെ ശമ്പളം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളടക്കം സെൻകുമാർ വ്യാജമായി നിർമിച്ചെന്നാരോപിച്ച് തിരുവനന്തപുരം കോര്‍പറേഷൻ മുന്‍ കൗണ്‍സിലര്‍ എ.ജെ. സുക്കാർണോ നല്‍കിയ പരാതിയിൽ കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടർന്നാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് നിലനിൽക്കുന്നതല്ലെന്നായിരുന്നു സെൻകുമാറിെൻറ വാദം. നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരമില്ലാത്ത ഉന്നതരുടെ നിര്‍ബന്ധം മൂലം സ്റ്റേഷന് ഹൗസ് ഓഫിസര്‍ (എസ്.എച്ച്.ഒ) കേസെടുക്കുകയായിരുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു. പൊലീസ് മേധാവി വഴി ചീഫ് സെക്രട്ടറി നല്‍കിയ നിര്‍ദേശം നിയമവിരുദ്ധമാണ്. പരാതി പൊലീസിന് കൈമാറുമ്പോള്‍ അതില്‍ എന്തെങ്കിലും കുറ്റകൃത്യത്തെ കുറിച്ച പരാമര്‍ശമുണ്ടായിരുന്നില്ല. ഇതെല്ലാം പരിഗണിക്കുമ്പോള്‍ കേസ് നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണു കോടതി കേസ് റദ്ദാക്കിയത്.
സെന്‍കുമാര്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെൻറ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന സുകാർണോയുടെ പരാതിയിൽ തിരുവനന്തപുരം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച അന്വേഷണ ഉത്തരവ് നേരേത്ത കോടതി റദ്ദാക്കിയിരുന്നു.
സെന്‍കുമാറിന് എതിരായ ശക്തികളുടെ കൈയിലെ ഉപകരണം മാത്രമാണ് സുകാര്‍ണോയെന്നും ഗൂഢലക്ഷ്യത്തോടെയാണ് പ്രവർത്തനമെന്നുമുള്ള കോടതിയുടെ അന്നത്തെ നിരീക്ഷണം പുതിയ ഉത്തരവിൽ ആവർത്തിച്ചിട്ടുണ്ട്. ആദ്യ കേസിലെ വിധി ശരിവെച്ച സുപ്രീംകോടതി സുക്കാര്‍ണോക്ക് 25,000 രൂപ പിഴയിട്ട കാര്യവും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.