Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2024 10:43 PM IST Updated On
date_range 5 Jan 2024 10:43 PM ISTയുവതിയെ പീഡിപ്പിച്ച കേസ്: മുൻ ഗവ. പ്ലീഡറുടെ ബന്ധുക്കളുടെ മുൻകൂർ ജാമ്യ ഹരജി പുതിയ ബെഞ്ചിൽ
text_fieldsbookmark_border
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുൻ ഗവ. പ്ലീഡർ പി.ജി. മനുവിന്റെ സഹോദരനും ബന്ധുക്കളും ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജി പുതിയ ബെഞ്ച് പരിഗണിക്കും.
മനുവിനെ തേടിയെത്തിയ പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തെന്ന് കാട്ടി സഹോദരൻ പി.ജി. റെജി, ബന്ധു എൻ.ഡി. ഉമേഷ്, മനുവിന്റെ കക്ഷി എം.ജെ കുര്യൻ എന്നിവർ നൽകിയ ഹരജികളാണ് ജസ്റ്റിസ് സി.എസ് ഡയസ് മറ്റൊരു ബെഞ്ചിന് വിട്ടത്.
മനു ഒളിവിൽ കഴിയുന്നത് തങ്ങളുടെ അറിവോടെയാണെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെന്നും തങ്ങളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story