മുൻ മന്ത്രി എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു
text_fieldsകോട്ടയം: മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.പി. ഗോവിന്ദൻ നായർ അന്തരിച്ചു. 94 വയസ്സായിരുന്നു. കോട്ടയം ഈരയിൽക്കടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.
ആർ. ശങ്കർ മന്ത്രിസഭയിലെ (1962-64) ആരോഗ്യമന്ത്രി, കോട്ടയം മണ്ഡലത്തിലെ രണ്ടാമത്തെ എം.എൽ.എ, ആദ്യത്തെ മന്ത്രി, വിജയപുരം പഞ്ചായത്ത് പ്രസിഡൻറ്, അഭിഭാഷകൻ, എൻ.എസ്.എസ് പ്രതിനിധി സഭാംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് തുടങ്ങിയ ഒട്ടേറെ പദവികൾ വഹിച്ചിട്ടുണ്ട്.
വിദ്യാർഥി കോൺഗ്രസിെൻറ പ്രതിനിധിയായാണ് 1957ൽ പാർട്ടിയുടെ നിർദേശപ്രകാരം മത്സരത്തിനിറങ്ങുന്നത്. ആദ്യമത്സരത്തിൽ സി.പി.ഐയുടെ പി. ഭാസ്കരൻ നായരോട് (കോട്ടയം ഭാസി) തോറ്റു. 1960ൽ രണ്ടാമത്തെ മത്സരത്തിൽ വിജയിച്ചു. പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായി പോയതിനെത്തുടർന്ന് 1962ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായി.
ആ മന്ത്രിസഭയിലാണ് ഗോവിന്ദൻ നായർ ആരോഗ്യ വകുപ്പ് മന്ത്രിസ്ഥാനം നേടിയത്. അവിശ്വാസത്തിലൂടെ മന്ത്രിസഭ പുറത്തായതിനാൽ രണ്ടുവർഷമേ ആ സ്ഥാനത്തിരിക്കാൻ കഴിഞ്ഞുള്ളൂ. 1965ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് അഭിഭാഷകേജാലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.