ശീതളപാനീയത്തിൽ മദ്യം കലർത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; മുൻ ഹോർട്ടികോപ് എം.ഡി കീഴടങ്ങി
text_fieldsകൊച്ചി: ഒഡിഷ സ്വദേശിനിയെ ശീതളപാനീയത്തിൽ മദ്യം കലർത്തി നൽകി മയക്കി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ ഹോർട്ടികോപ് എം.ഡി ശിവപ്രസാദ് (75) കീഴടങ്ങി. 25 ദിവസമായി ഒളിവിലായിരുന്ന ഇയാൾ എറണാകുളം സൗത്ത് എ.സി.പി ഓഫിസിലാണ് കീഴടങ്ങിയത്. വീട്ടുജോലിക്ക് നിന്ന 22 വയസ്സുകാരിയെയാണ് പീഡിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത അനുഭവപ്പെട്ടതിനെതുടർന്ന് പ്രതിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
നിരവധി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. ഒക്ടോബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ പുറത്തുപോയ സമയത്ത് പ്രതി ജ്യൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നുപിടിച്ചു എന്നായിരുന്നു 22കാരിയുടെ ആദ്യമൊഴി.
ബോധം നഷ്ടപ്പെട്ടതിനാൽ തുടർന്ന് നടന്നതൊന്നും അറിയില്ലെന്നും പറഞ്ഞു. അതിനാൽ, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനൽ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചതോടെ പീഡനക്കുറ്റംചുമത്തി കേസെടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് ലുക്കൗട്ട് സർക്കുലറും ഇറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.