മുൻ നായകൻ; ഇപ്പോൾ ഗാലറിയിൽ
text_fieldsകോഴിക്കോട്: കേരളത്തിൽ വേനൽച്ചൂടും തെരഞ്ഞെടുപ്പുജ്വരവും ഒന്നിച്ച് ഞെരിപിരി കൊള്ളുേമ്പാൾ മിസോറമിലെ രാജ്ഭവനിൽ ഔദ്യോഗിക തിരക്കിലാണ് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. 40 വർഷം തെരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർഥിയായും നായകനായും നിറഞ്ഞുനിന്ന ഇദ്ദേഹമിപ്പോൾ ഗാലറിയിലിരുന്ന് കളി കാണുകയാണ്.
ഏതായാലും വോട്ടുെചയ്യാൻ നാട്ടിലെത്തുമെന്ന് പിള്ള പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ േവാട്ട് ചെയ്യാൻ എത്താൻ കഴിയാത്തതുകൊണ്ടുണ്ടായ പൊല്ലാപ്പ് ഇനിയും അടങ്ങിയിട്ടില്ല. അതിനാൽ വോട്ടിനെത്താതിരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെങ്ങന്നൂരിലെ ഇഞ്ചോടിഞ്ച് പോരാട്ടം മനസ്സിൽ മിന്നിമറയുകയാണ് -തെരഞ്ഞെടുപ്പോർമയിൽ മായാതെനിൽക്കുന്ന സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ.
1989ലെ കന്നിയങ്കം. കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ തെന്ന കൽപറ്റയിലേക്ക് ആനയിക്കുകയാണ്. ജില്ലാ അതിർത്തിയായ ലക്കിടിയിൽനിന്ന് തുറന്ന ജീപ്പിലാണ്. രാജൻ കേസിൽ ഈച്ചരവാര്യരുടെ അഭിഭാഷകനെന്ന നിലയിൽ മോശമല്ലാത്ത പ്രശസ്തിയുമുണ്ട്. പൈലറ്റ് വാഹനത്തിൽനിന്ന് ഉയരുന്ന അനൗൺസ്മെൻറ് ശ്രദ്ധിച്ചപ്പോൾ ശരിക്കും ഞെട്ടി. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനലായ നമ്മുടെ സ്ഥാനാർഥി ഇതാ കടന്നുവരുന്നു. അനുഗ്രഹിക്കൂ, ആശിർവദിക്കൂ... എന്നിങ്ങനെയാണ് അനൗൺസ്മെൻറ് പൊടിപൊടിക്കുന്നത്. ആവേശത്തള്ളിച്ചയിൽ 'അഭിഭാഷകൻ'എന്ന് ചേർക്കാൻ അനൗൺസർ വിട്ടുപോയി. പിറകിൽ തുറന്ന ജീപ്പിലായിരുന്ന തനിക്ക് ഏറെ പാടുെപട്ടാണ് തെറ്റ് ബോധ്യപ്പെടുത്തി തിരുത്തിക്കാനായത്.
⊿40 വർഷം. ഇതിനിടെ എത്രതവണ സ്ഥാനാർഥിയായി?
പഠിക്കുന്ന കാലത്തേ രാഷ്ട്രീയത്തിൽ സജീവമാണെങ്കിലും 1989ലെ പാർലമെൻറ് തെരഞ്ഞെടുപ്പിലാണ് ആദ്യം സ്ഥാനാർഥിയായത്. പിന്നീട് 98ലും പാർലമെൻറിലേക്കുതന്നെ കോഴിക്കോട്ടുനിന്ന് മത്സരിച്ചു. 2016ലും 18ലും ചെങ്ങന്നൂരിൽനിന്ന് നിയമസഭയിലേക്കും. 1977ൽ കെ.ജി. മാരാർ ഉദുമയിൽ മത്സരിച്ചപ്പോഴും 80ൽ ഒ. രാജഗോപാൽ യു.ഡി.എഫ് പിന്തുണയോടെ കാസർക്കോട്ട് മത്സരിച്ചപ്പോഴും മണ്ഡലങ്ങളിൽ സജീവമായിരുന്നു.
⊿രാഷ്ട്രീയത്തിൽ ഏറ്റവും സന്തോഷം തോന്നിയഘട്ടം?
ഞാൻ പ്രസിഡൻറായിരിക്കെ 2004ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സംസ്ഥാനത്ത് 13 ശതമാനം വോട്ട്കിട്ടി. പുറമെ, മുന്നണിക്ക് മൂവാറ്റുപുഴയിൽ എം.പിയുമുണ്ടായി. ഒപ്പം കേരളത്തിെൻറ കീഴിലുള്ള ലക്ഷദ്വീപിലും എൻ.ഡി.എക്ക് വിജയമുണ്ടായി.
⊿രാഷ്ട്രീയ ജീവിതത്തിെൻറ തുടക്കം?
കുട്ടിക്കാലം മുതൽ സംഘ് പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. 1980ൽ മുംബൈയിൽ ബി.ജെ.പി രൂപവത്കരിച്ചപ്പോൾ ആദ്യ സമ്മേളനത്തിൽ പങ്കാളിയാവാനായി.
⊿രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുേമ്പാൾ എന്തു തോന്നുന്നു?
രാഷ്ട്രീയ മൂല്യങ്ങളുടെ തകർച്ചയിൽ ഏറെ ദുഃഖിതനാണ്. സ്നേഹമെന്ന വികാരം എല്ലാ രംഗത്തും നഷ്ടപ്പെടുകയാണ്. എതിരാളിയെ ചാലകശക്തിയായി കാണുന്നതിനുപകരം ശത്രുക്കളായി കാണുന്ന സമീപനമാണുള്ളത്. എന്തിന്, സഹപ്രവർത്തകരെപ്പോലും ശത്രുപക്ഷത്ത് നിർത്തുന്ന അവസ്ഥ കൂടിവരുകയാണ്. ഇത് ആപത്കരമാണ്. രാഷ്ട്രീയത്തിനതീതമായി സ്നേഹിക്കാനും സൗഹൃദം പങ്കുവെക്കാനും കഴിയണമെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.