കോഴിക്കോട് കോർപറേഷൻ മുൻമേയർ യു.ടി. രാജൻ അന്തരിച്ചു
text_fieldsകോഴിക്കോട്: നഗരസഭ മുൻ മേയർ യു.ടി. രാജൻ (70) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 1.52ഓടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എരഞ്ഞിപ്പാലത്തെ ചൈത്രം വീട്ടിലായിരുന്നു താമസം.
നഗരസഭ കൗൺസിലർ, പൊതുമരാമത്ത് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1990ലാണ് യു.ടി രാജൻ നഗരസഭ മേയറായത്. കെ.എസ്.യുവിലൂടെയായിരുന്നു രാജൻെറ രാഷ്ട്രീയ ജീവിതത്തിൻെറ ആരംഭം. പിന്നീട് കോൺഗ്രസ് എസിൽ പ്രവർത്തിച്ചു. ഏറെ കാലത്തിനു ശേഷം കോൺഗ്രസിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം രാജൻ ബി.ജെ.പിയിൽ ചേർന്നു.
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന യു.ടി. അപ്പുവൈദ്യരുടേയും ചിരുതക്കുട്ടിയുടേയും മകനാണ് യു.ടി. രാജൻ. ജില്ല ഉപഭോക്തൃ തർക്ക പരിഹാരഫോറം മുൻ അംഗവും അഡ്വക്കേറ്റ് നോട്ടറിയുമായ പി.പി. സുശീലയാണ് ഭാര്യ. പരേതനായ യു.ടി. തിഥിൻരാജ്, രുക്മരാജ്(ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കണ്ണൂർ), ഡോ. ആത്മ എസ്.രാജ്(മസ്കറ്റ്) എന്നിവർ മക്കളാണ്.
സഹോദരങ്ങൾ: യു.ടി. രഘുവരൻ, യു.ടി. ഷൺമുഖൻ, വിശാലാക്ഷി, ഉഷാകുമാരി, പരേതരായ യു.ടി. അശോകൻ, യു.ടി. ശിവരാജൻ. മരുമക്കൾ: ജയശങ്കർ(അഭിഭാഷകൻ),രാമു രമേശ് ചന്ദ്രഭാനു(സബ് ജഡ്ഫ്,തലശ്ശേരി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.