ബന്ധുനിയമന കേസിന് പിന്നിൽ മുൻ വിജിലൻസ് ഡി.ജി.പി -ഇ.പി ജയരാജൻ
text_fieldsകണ്ണൂർ: ബന്ധുനിയമന കേസിന് പിന്നിൽ മുൻ വിജിലൻസ് ഡി.ജി.പി ജേക്കബ് തോമസാണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ഇ.പി ജയരാജൻ എം.എൽ.എ. കേസ് നിലനിൽക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടും ജേക്കബ് തോമസ് വഴങ്ങിയില്ലെന്നും ജയരാജൻ വ്യക്തമാക്കി.
അധികാര ദുർവിനിയോഗം, ബന്ധുനിയമനം എന്നിവ കണക്കിലെടുത്തു കേസെടുക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടതായി അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. ഹൈകോടതി തള്ളാനിരുന്ന കേസാണ് വിജിലൻസ് ഇപ്പോൾ തള്ളിയതെന്നും ജയരാജൻ പറഞ്ഞു.
നിയമിക്കപ്പെട്ടവർക്കു ബന്ധുത്വമുണ്ടാകാം എന്നാല്‍, നിയമം വിട്ടൊന്നും ചെയ്തിട്ടില്ല. ശരിയായ നിലപാടാണ് താൻ സ്വീകരിച്ചത്. മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങി വരവിനെകുറിച്ച് ചിന്തിക്കുന്നില്ല. ഇടതുപക്ഷ മാധ്യമങ്ങൾ അടക്കമുള്ളവ 13 ദിവസം തന്നെ തേജോവധം ചെയ്തെന്നും ജയരാജൻ വ്യക്തമാക്കി. ബന്ധു നിയമനക്കേസ് അവസാനിപ്പിക്കാൻ വിജിലൻസ് നടപടി സ്വീകരിച്ച പശ്ചാത്തലത്തിലാണ് ജയരാജന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.