മുൻ മന്ത്രി എം.കമലം അന്തരിച്ചു
text_fieldsകോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.കമലം(96) അന്തരിച്ചു. കോഴിക്കോട് നടക്കാവിലെ വ സതിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതയായിരുന്നു. എം.കമലത്തിെൻറ നിര്യാണത്തെ തുടർന്ന് കോഴിക് കോട് നടത്താനിരുന്ന മനുഷ്യഭൂപടം പരിപാടി മാറ്റിയതായി കെ.പി.സി.സി അറിയിച്ചു. ജില്ലയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.
കോൺഗ്രസിെൻറ ചരിത്രത്തിലെ പ്രമുഖ വനിത നേതാക്കളിലൊരാളായിരുന്നു കമലം. 1982-87 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലാണ് അവർ സഹകരണമന്ത്രി സ്ഥാനം വഹിച്ചത്. വനിതാ കമ്മീഷണൻ ചെയ്ർപേഴ്സൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ്, ജനറൽസെക്രട്ടറി, എ.ഐ.സി.സി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധം നില നിർത്തിയ നേതാവായിരുന്നു.
1946ൽ കോഴിക്കോട് നഗരസഭയിലെ വനിത സംവരണ വാർഡിൽ നിന്ന് മൽസരിച്ചാണ് കമലം രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. 1954ൽ കണ്ണൂർ കേന്ദ്രമായി 200 മഹിളാ സഹകരണസംഘങ്ങളും സമിതികളും രൂപവൽക്കരിച്ചത് അവരുടെ ശ്രദ്ധേയ പ്രവർത്തനമാണ്. 1958ൽ കണ്ണൂരിൽ കെ.പി.സി.സി സമ്മേളനത്തിൽ 20000ത്തിലേറെ സ്ത്രീകളെ പങ്കെടുപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുടെ മനസ്സിലും കമലം ഇടംനേടി.
1975ൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത് അവർ ജയിൽവാസമനുഷ്ഠിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം സംഘടന കോൺഗ്രസിൽ നിലയുറപ്പിച്ചു. പിന്നീട് സംഘടനാ കോൺഗ്രസ് ജനതപാർട്ടിയായി മാറി. ജനതാപാർട്ടി സ്ഥാനാർഥിയായി 1980ൽ നിയമസഭയിലേക്ക് കോഴിക്കോട്ട് നിന്ന് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1982ൽ കൽപ്പറ്റയിൽ നിന്നാണ് അവർ നിയമസഭയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.