Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരിയമ്മ ഇനി...

ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ; ടി.വി തോമസിന്‍റെ തൊട്ടടുത്ത്​ അന്ത്യവിശ്രമം

text_fields
bookmark_border
kr gouri amma funeral
cancel
camera_alt

കെ.ആർ ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴ വലിയ ചുടുകാട്ടിലെത്തിച്ച് ചിതയിലേക്കെടുക്കുന്നു

ആലപ്പുഴ: കേരള രാഷ്​ട്രീയത്തിലെ വിപ്ലവ നക്ഷത്രം കെ.ആർ. ഗൗരിയമ്മ ഇനി ജ്വലിക്കുന്ന ഓർമ. പൂർ​ണ ഔദ്യേഗിക ബഹുമതികളോടെ​ കെ.ആർ. ഗൗരിയമ്മയുടെ മൃതശരീരം ആലപ്പുഴ വലിയ ചുടുകാട്​ ശ്​മശാനത്തിൽ സംസ്​കരിച്ചു. പ്രിയപ്പെട്ട ടി.വി. തോമസിന്‍റെ ശവകുടീരത്തിന്​ തൊട്ടടുത്താണ്​​ ഗൗരിയമ്മക്കും അന്ത്യവിശ്രമം ഒരുക്കിയത്​.

രാഷ്​ട്രീയ, സാമൂഹിക, സാംസ്​കാരിക രംഗത്തെ പ്രമുഖർ ഗൗരിയമ്മക്ക്​ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. കോവിഡ്​ ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ പൊലീസ്​ ഇടപെട്ടാണ്​ ജനത്തിരക്ക്​ നിയന്ത്രിച്ചത്​.

കേരളത്തി​െൻറ വിപ്ലവപഥങ്ങൾക്ക്​ അതിരില്ലാത്ത സമരവീര്യങ്ങളാൽ​ കരുത്തുപകർന്ന ഒരു യുഗമാണ്​​ അസ്​തമിച്ചത്​. സംസ്​ഥാനം ഇന്നേവരെ കണ്ട പ്രമുഖരായ രാഷ്​ട്രീയ നേതാക്കളിൽ മുൻനിരയിൽ നിലയുറപ്പിച്ച ഗൗരിയമ്മയുടെ അന്ത്യം രാവിലെ ഏഴുമണിക്കായിരുന്നു. കേരളത്തിന്‍റെ കമ്യൂണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​ഗൗരിയമ്മയുടെ മടക്കം.

രക്​തത്തിലെ അണുബാധയെ തുടർന്ന്​ കരമന പി.ആർ.എസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയും ശ്വാസംമുട്ടലും കാരണമാണ്​ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കോവിഡ്​ ബാധയില്ലെന്ന്​ പരിശോധനയിൽ സ്​ഥിരീകരിച്ചിരുന്നു. കേരള രാഷ്​​ട്രീയത്തിലെ സ്​ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായിരുന്നു ഗൗരിയമ്മയുടേത്​. ഇന്ത്യയിൽ തന്നെ കൂടുതൽ കാലം സംസ്​ഥാന മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോർഡ്​ ഗൗരിയമ്മക്കാണ്​​. കേരള നിയമസഭയിൽ രണ്ടുതവണ ചേർത്തല നിയോജകമണ്ഡലത്തെയും എട്ടുതവണ അരൂർ നിയോജകമണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്​.

1919 ജൂ​ൈല 14ന്​ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്പിൽ രാമ​​െൻറയും പാർവതിയമ്മയുടെയും മകളായാണ്​ ജനനം. തുറവൂർ തിരുമല ദേവസ്വം സ്​കൂളിലും ചേർത്തല ഇംഗ്ലീഷ് സ്​കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്​, സെൻറ്​ തെരേസാസ്​, തിരുവനന്തപുരം ഗവ. ലോ കോളജ്​ എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.

വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്‍റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്​.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെ​ട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. '54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക്​ ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്​ നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്​റ്റ്​ നേതാവ്​ ടി.വി. തോമസുമായുള്ള വിവാഹം.

1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ്​ സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ്​ മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു. പാർട്ടിക്കെതിരാത പരാമർശങ്ങളെ തുടർന്ന്​ 1994 ജനുവരിയിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന്​ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​) എന്ന പാർട്ടിയുണ്ടാക്കി അതി​െൻറ പ്രഥമ ജനറൽ സെക്രട്ടറിയായി.

1996ലും 2001ലും യു.ഡി.എഫ്​ മുന്നണിക്കൊപ്പം ചേർന്ന്​ അരൂരിൽ നിന്ന്​ നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ തെര​ഞ്ഞെടുപ്പിൽ അരൂരിൽ ദീർഘകാലത്തിനുശേഷം തോൽവിയറിഞ്ഞു. 2011ലും തോൽവി ആവർത്തിച്ചു. അവസാന കാലത്ത്​ ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന്​ ഗൗരിയമ്മ പരിഭവിച്ചിരുന്നു. ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ 'ആത്​മകഥ'ക്ക്​ 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​.

പിന്നിട്ട വഴികൾ...

14.7.1919: ആലപ്പുഴ പട്ടണക്കാട്ട്​ കളത്തിപ്പറമ്പിൽ രാമ​​െൻറയും പാർവതിയമ്മയുടെയും മകളായി ജനനം.

1946: കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നു.

1952, 1954: ട്രാവന്‍കൂര്‍ കൊച്ചിന്‍ ലെജിസ്ലേറ്റിവ് അസംബ്ലി മെംബര്‍

1957: കേരളത്തി​െൻറ ആദ്യ നിയമസഭയിൽ അംഗമായി ചേര്‍ത്തലയിൽനിന്ന്​ ജയിച്ചു.

05.04.1957: പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം മന്ത്രി.

30.5.1957: കമ്യൂണിസ്​റ്റ്​ നേതാവ്​ ടി.വി. തോമസുമായുള്ള വിവാഹം.

1960: ചേർത്തലയിൽ നിന്ന്​ വീണ്ടും ജയം.

1967, 1970, 1980, 1982, 1987, 1991, 1996, 2001: അരൂരിൽനിന്ന്​ നിയമസഭയിൽ.

1967: രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ റവന്യൂ, ഭക്ഷ്യ മന്ത്രി.

1980: ഒന്നാം നായനാര്‍ മന്ത്രിസഭയില്‍ കൃഷി, സാമൂഹികക്ഷേമ മന്ത്രി.

1987: രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, സാമൂഹികക്ഷേമ മന്ത്രി.

1.1.1994: സി.പി.എമ്മിൽനിന്നു പുറത്താക്കി.

20.03.1994: ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​) എന്ന പാർട്ടിയുണ്ടാക്കി. ജെ.എസ്​.എസി​െൻറ പ്രഥമ ജനറൽ സെക്രട്ടറി.

2001: മൂന്നാം ആൻറണി മന്ത്രിസഭയില്‍ കൃഷി, കയര്‍ മന്ത്രി.

2004 : ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ കൃഷി, കയര്‍ മന്ത്രി.

2006:തുടർച്ചയായി ആറുതവണ വിജയിച്ച ശേഷം അരൂരിൽ സി.പി.എമ്മിലെ എ.എം. ആരിഫിനോട്​ പരാജയപ്പെട്ടു.

2011:അരൂരിൽ വീണ്ടും പരാജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr gouri ammaalappuzha
News Summary - former minister kr gouri amma funeral conducted in alappuzha
Next Story