മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായ പി. രാജു അന്തരിച്ചു
text_fieldsകൊച്ചി: മുൻ എം.എൽ.എയും സി.പി.ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പി. രാജു അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്ത് എത്തിയ രാജു എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ,1996 വർഷങ്ങളിൽ പറവൂരിൽ എം.എൽ.എ ആയിരുന്നു. രണ്ടു തവണ സി.പി.ഐ ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചു. ജനയുഗം കൊച്ചി യൂനിറ്റ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്.
ഭാര്യ: ലതിക. മകൾ : സിന്ധു ( കരുനാഗപ്പള്ളി എസ്.വി.എച്ച്.എസ് സ്കൂൾ അധ്യാപിക). മരുമകൻ : ഡോ.ജയ കൃഷ്ണൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.