രാജമാണിക്യം റിപ്പോർട്ടിെൻറ പേരിൽ ഏറ്റെടുത്ത എസ്േറ്ററ്റിൽ അവകാശം സ്ഥാപിക്കാൻ മുൻ ഉടമ
text_fieldsതിരുവനന്തപുരം: ഹാരിസൺ മലയാളം അനധികൃതമായി കൈമാറ്റംചെയ്തതിെൻറ പേരിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നീക്കം. കൊല്ലം ആര്യങ്കാവ് വില്ലേജിൽ ഉൾപ്പെടുന്ന 492.13 ഏക്കർ വരുന്ന പ്രിയ എസ്റ്റേറ്റ് തിരിച്ചുപിടിക്കാനാണ് പുതിയതന്ത്രം പയറ്റുന്നത്. എസ്റ്റേറ്റ് ഏറ്റെടുക്കുേമ്പാൾതന്നെ ആനുകൂല്യം ലഭിക്കാത്ത ചിലർ ലായത്തിൽ താമസിച്ചിരുന്നു. ഇവരെ മറയാക്കി തോട്ടം ഇപ്പോഴും പ്രവർത്തിക്കുെന്നന്ന് വരുത്തിത്തീർക്കാനും ശ്രമം നടക്കുന്നുണ്ട്. പരിസ്ഥിതി ദുർബല പ്രദേശമായി (ഇ.എഫ്.എൽ) പ്രഖ്യാപിച്ച് വനംവകുപ്പ് ഏറ്റെടുത്ത വനഭൂമിയിലും ൈകയേറ്റത്തിന് നീക്കമുണ്ട്.
റവന്യൂ രേഖകളിൽ ഇപ്പോഴും കൈലാസ് പ്ലാേൻറഷനെന്ന് അടയാളപ്പെടുത്തിയിട്ടുള്ള പ്രിയ എസ്റ്റേറ്റ് ഹാരിസൺ വാങ്ങിയതും പാട്ട വ്യവസ്ഥ ലംഘിച്ചായിരുന്നു. ഇതേതുടർന്നാണ് കഴിഞ്ഞ നവംബറിൽ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തത്. അതിന്മുമ്പുതന്നെ സംരക്ഷിത വനത്തിനോട് ചേർന്ന 133.05099 ഹെക്ടർ ഇ.എഫ്.എൽ ആയി വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നു.
പാട്ടവ്യവസ്ഥ ലംഘിച്ചതിെൻറപേരിൽ പ്രിയ എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുേമ്പാൾ കുറച്ച് തൊഴിലാളികൾ ആനുകൂല്യങ്ങൾ ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ലായങ്ങളിൽ താമസിച്ചു. ഇപ്പോൾ േമലേത്തോട്ടത്തിൽ 16ഉം താഴെത്തോട്ടത്തിൽ 15ഉം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഹാരിസൺസ് കൈവശപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യം കമ്മിറ്റിയുടെ നടപടികൾ കോടതി സ്റ്റേ ചെയ്തതോടെയാണ് ഇപ്പോഴത്തെ ഉടമയുടെ നേതൃത്വത്തിൽ അവകാശം സ്ഥാപിക്കാൻ ശ്രമമാരംഭിച്ചത്.
തോട്ടം പ്രവർത്തിക്കുെന്നന്ന് സ്ഥാപിക്കാൻ കഴിഞ്ഞദിവസം തൊഴിൽവകുപ്പിനെ സമീപിച്ചു. നികുതിയടക്കാൻ റവന്യൂ ഒാഫിസിലെത്തിയെങ്കിലും സ്വീകരിച്ചില്ല. എസ്റ്റേറ്റ് പ്രവർത്തിക്കുെന്നന്ന് കോടതിയിൽ അറിയിക്കുകയാണത്രെ ലക്ഷ്യം. ഇതിനിടെയാണ്, ചില തൊഴിലാളി സംഘടനകളുടെ സഹായത്തോടെ എസ്റ്റേറ്റിൽ പ്രവേശിക്കാനുള്ള ശ്രമം. നേരത്തെ ഒരു സംഘമെത്തി സർക്കാർ ഭൂമിയെന്ന ബോർഡ് നശിപ്പിച്ചിരുന്നു. ഇതിന് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നാണ് വിവരം.
അതേസമയം, ഏറ്റെടുത്ത എസ്റ്റേറ്റ് പ്ലാേൻറഷൻ കോർപേറഷനെ ഏൽപിക്കുകയോ നടത്തിപ്പ് അവകാശം തൊഴിലാളികൾക്ക് നൽകുകയോ വേണമെന്ന് യൂനിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ അനുകൂല നടപടി സ്വീകരിക്കുന്നതിലും മുതിർന്ന ഉദ്യോഗസ്ഥരുടെ നിലപാടാണ് തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.