Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2024 2:57 PM GMT Updated On
date_range 18 Sep 2024 4:48 PM GMTമുൻ പഞ്ചായത്തംഗം വീട്ടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
text_fieldsbookmark_border
ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമ പഞ്ചായത്ത് മുൻ അംഗത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മുളക്കുഴ പഞ്ചായത്ത് മുൻഅംഗവും കോൺഗ്രസ് നേതാവുമായ പിരളശ്ശേരി പാലനിൽക്കുന്നതിൽ പി.സി. രാജൻ (77) നെയാണ് വിടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതനായിരുന്ന ഇദ്ദേഹം തനിച്ചായിരുന്നു താമസം.മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു.ചെങ്ങന്നൂർ പൊലീസ് മേൽ നടപടികൾസ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
1989 മുതൽ തുടർച്ചയായി ഏഴ് വർഷം കോൺഗ്രസിനെ പ്രതിനിധീകരിച്ച് പഞ്ചായത്തംഗമായും, വിവിധ സംഘടനകളിൽ ഭാരവാഹിയുമായി പ്രവർത്തിച്ചിരുന്നു.നിലവിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അംഗമാണ്.സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story