വിവാദങ്ങൾ ബാക്കി, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കര്‍ ഇന്ന് വിരമിക്കുന്നു, അശ്വത്ഥാമാവ് വെറും ആനയ്ക്ക് തുടർച്ചയുണ്ടാകുമേ?
text_fieldsവിവാദങ്ങളിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു. തെൻറ ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ അശ്വത്ഥാമാവ് വെറും ആന എന്നപേരിൽ ആത്മകഥയെഴുതിയിരുന്നു. വിരമിക്കുന്നതോടെ സർവീസ് അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ പുസ്തകം പ്രതീക്ഷിക്കുന്നവർ ഏറെ.
കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് പടിയിറക്കം. ഇതിനിടെ, ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിന് ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച സ്വപ്ന പദ്ധതികൾക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ എത്തിയിട്ടും പിണറായി ശിവശങ്കറിനെ തള്ളിക്കളഞ്ഞില്ല.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിക്ക് അനധികൃത നിയമനം നൽകാൻ ഇടപെട്ടെന്ന കണ്ടെത്തലോടെയായിരുന്നു സസ്പെൻഷൻ. ഈ കേസിനെ തുടർന്ന്, ശിവശങ്കർ 98 ദിവസം ജയിലിലായി. ജയിൽ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ അശ്വത്ഥാമാവ് വെറും ആന. പുസ്തകത്തിനെതിരെ സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചു. അനുമതിയില്ലാതെയാണ് പുസ്തകമെഴുതിയതെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോഴിതാ ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ നോട്ടീസും ലഭിച്ചവേളയിലാണ് എം ശിവശങ്കര്‍ സെക്രട്ടേറിയറ്റിൽ നിന്ന് പടിയിറങ്ങുന്നത്. ഏതായാലും കാത്തിരിക്കുന്നത് നിയമപോരാട്ടങ്ങളുടെ നാളുകളാണെന്ന് പറയുന്നു. ഇത്രയേറെ വിവാദങ്ങളിലൂടെ കടന്നുപോയ ഐഎസ് ഉദ്യോഗസ്ഥൻ കേരളത്തിൽ വേറെയുണ്ടാവില്ലെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.