വാളയാർ: പ്രോസിക്യൂട്ടർമാരുടെ വീഴ്ചയുണ്ടെങ്കിൽ അതിന് ഉത്തരവാദി സർക്കാർ -മുൻ പ്രോസിക്യൂട്ടർ
text_fieldsപാലക്കാട്: വാളയാർ കേസിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. പ്രോസിക്യൂട്ടർമാരുടെ വീഴ്ചയിൽ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്ന് ജലജ മാധവൻ പറഞ്ഞു. കൊലപാതക സാധ്യത ഇതുവരെ അന്വേഷിച്ചിട്ടില്ല. പുനർവിചാരണ കൊണ്ട് കാര്യമില്ലെന്നും പുനരന്വേഷണം വേണമെന്നും ജലജ മാധവൻ ചൂണ്ടിക്കാട്ടി.
പ്രോസിക്യൂട്ടർമാരുടെ ഭാഗത്ത് പിഴവുണ്ടെങ്കിൽ അതിൽ 100 ശതമാനം സർക്കാറിന്‍റെ ഭാഗത്തുള്ള പിഴവാണ്. മൂന്നു തവണ പ്രോസിക്യൂട്ടർമാരെ മാറ്റിയത് കേസിനെ പ്രതികൂലമായി ബാധിച്ചു. ഇത് വിചാരണ തടസപ്പെടാൻ ഇടയാക്കി. ഇതിൽ സർക്കാറിനും പങ്കുണ്ട്. പ്രോസിക്യൂട്ടർമാരിലുള്ള വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും മുൻ പ്രോസിക്യൂട്ടർ ആരോപിച്ചു.
വാളയാറിലെ മൂത്ത കുട്ടിയുടെ മരണമാണ് എസ്.ഐ ചാക്കോ അന്വേഷിച്ചത്. ആ അന്വേഷണത്തിൽ പിഴവുപറ്റിയെന്നാണ് പറയുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണത്തിന് പിന്നാലെയാണ് സോജൻ അന്വേഷണം ഏറ്റെടുത്തത്. രണ്ടാമത്തെ പെൺകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് ബോധപൂർവമായ വീഴ്ച നടന്നിട്ടുള്ളതെന്നും ജലജ പറഞ്ഞു.
കേസിൽ പ്രതിയാകാൻ നിർബന്ധിച്ചതിനെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കേണ്ടതുണ്ടെന്നും ജലജ മാധവൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.