Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര വാഴ്സിറ്റി...

കേന്ദ്ര വാഴ്സിറ്റി പരിപാടിയിൽനിന്ന് മുൻ പി.വി.സി പുറത്ത്; പരാതിക്കാർ അകത്ത്

text_fields
bookmark_border
dr jayaprasad k CUK
cancel

കാസർകോട്: കേന്ദ്ര സർവകലാശാല കേരള, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ, ഭാരതീയ വിചാര കേന്ദ്രം എന്നിവ സംയുക്തമായി 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറിൽനിന്നു കേന്ദ്ര വാഴ്സിറ്റി മുൻ പി.വി.സി പുറത്ത്.

കേന്ദ്ര വാഴ്സിറ്റിയിൽ ആർ.എസ്.എസിനും ബി.ജെ.പിക്കുംവേണ്ടി ചരടുവലികൾക്ക് നിയോഗിക്കപ്പെട്ട മുൻ പി.വി.സിയും നിലവിൽ വകുപ്പുതലവനുമായ പ്രഫ. കെ. ജയപ്രസാദിനെയാണ് പുറത്തുനിർത്തിയത്. അതേസമയം, ഇദ്ദേഹത്തിനെതിരെ അഴിമതിക്കും വധഭീഷണിക്കുമായി പ്രധാനമന്ത്രിക്കും വനിത കമീഷനും പരാതി നൽകിയവർ പ്രസംഗകരായി. സെമിനാറിന്‍റെ ഉദ്ഘാടകൻ വാഴ്സിറ്റി വൈസ് ചാൻസലർ എച്ച്. വെങ്കിടേശ്വരലുവാണ്.

കേന്ദ്ര സർവകലാശാലയെ വിവാദങ്ങളുടെയും അഴിമതിയുടെയും അരങ്ങാക്കി മാറ്റിയതാണ് ഭാരതീയ വിചാരകേന്ദ്രം മുൻ വൈസ് പ്രസിഡന്‍റുകൂടിയായ ജയപ്രസാദ് അനഭിമതനാകാൻ കാരണമെന്ന് പറയുന്നു.

ജയപ്രസാദിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകിയ ചെമ്പഴന്തി എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ. ജിത, ഇയാളുടെ വധഭീഷണിക്ക് വിധേയയായി വനിത കമീഷനു പരാതി നൽകിയ കേന്ദ്ര വാഴ്സിറ്റി അസി. പ്രഫസർ ഡോ. ഉമ പുരുഷോത്തമൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നുവെന്നതും ശ്രദ്ധേയം.

'സർദാർ കെ.എം. പണിക്കർ: ഒരു പുനർവായന' വിഷയത്തിൽ ഇന്നും നാളെയുമായി തിരുവനന്തപുരം സംസ്കൃതി ഭവനിലാണ് പരിപാടി. മതിയായ യോഗ്യതകൾ ഇല്ലാതെ ആർ.എസ്.എസ്, ബി.ജെ.പി താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർവകലാശാലയിൽ തിരുകിക്കയറ്റപ്പെട്ടുവെന്ന ആക്ഷേപത്തിനു വിധേയനായ ജയപ്രസാദ് ഇപ്പോൾ നിയമനടപടികൾ നേരിടുകയാണ്. നിയമനങ്ങളിലും നിർമാണപ്രവർത്തനങ്ങളിലും വ്യാപക അഴിമതി നടക്കുന്ന കേന്ദ്ര വാഴ്സിറ്റിയിൽ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന ജയപ്രസാദിനെ പുതിയ വി.സി ഡോ. വെങ്കിടേശ്വരലുവാണ് അകറ്റിനിർത്തിയത്.

ജയപ്രസാദിനെ സ്ഥലംമാറ്റി ഉത്തരവിറക്കുകയും ഇയാൾ കാരണം സസ്പെൻഷനിലായ ഇടതു സഹയാത്രികർ ഉൾപ്പെടെയുള്ളവർക്കെതിരായ നടപടികൾ പുതിയ വി.സി പിൻവലിക്കുകയും ചെയ്തിരുന്നു. ജയപ്രസാദിന്‍റെ യോഗ്യതകൾ പരിശോധിക്കാൻ സർവകലാശാല പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central University of KeralaDr jayaprasad k
News Summary - Former PVC Dr jayaprasad K out of Central university of kerala program; Complainants inside
Next Story