ശാസ്ത്ര സാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശിവരാമപിള്ള നിര്യാതനായി
text_fieldsആലപ്പുഴ: കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആരോഗ്യവകുപ്പ് മുൻ ഹെൽത്ത് സൂപ്പർവൈസറും ആയിരുന്ന കായംകുളം കണ്ടല്ലൂർ പുതിയവിള വളയക്കകത്ത് ആർ. ശിവരാമപിള്ള (85) നിര്യാതനായി. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ വൈകിട്ട് 6.15-നായിരുന്നു അന്ത്യം.
വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ ആലുവ ബാങ്ക് കവല കടവിലുള്ള മുനിസിപ്പൽ സാംസ്കാരികകേന്ദ്രത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഉച്ചയ്ക്കു 12 ന് കളമശ്ശേരി മെഡിക്കൽ കോളജിനു കൈമാറും.
ഏതാനും വർഷമായി ആലുവയിൽ മകളോടൊപ്പമായിരുന്നു താമസം. നേരത്തേ ഉണ്ടായ മസ്തിഷ്ക്കാഘാതത്തെത്തുടർന്ന് ചികിത്സയിൽ ആയിരുന്നു. ബുധനാഴ്ച രാവിലെ ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്.
ഹെൽത്ത് ഇൻസ്പെക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം കുറ്റ്യാടി, കോഴിക്കോട്, മൈനാഗപ്പള്ളി, വടക്കൻ പറവൂർ, തൃക്കുന്നപ്പുഴ, കുറത്തികാട് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പരിഷത്തിന്റെ ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും വനിതാവേദി കൺവീനറും ആയിരുന്ന ജി. ജഗദയാണു ഭാര്യ. എസ്. ജഗദീശ്, ജെ. ശിജ എന്നിവർ മക്കളാണ്. ചെറുമകൾ ഗൗരി ശിജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.