മുൻ സൂപ്രണ്ടിങ് എൻജിനീയറുടെ അനധികൃത സ്വത്ത് സമ്പാദനം: കുറ്റപത്രം സമർപ്പിച്ചു
text_fieldsമൂവാറ്റുപുഴ: അനധികൃത സ്വത്തു സാമ്പാദന കേസിൽ കൊച്ചി കോർപറേഷൻ മുൻ സൂപ്രണ്ടിങ് എൻജിനീയർ എൻ.എം. നഹാസിനെതിരെ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ ഹരജിയിലാണ് അന്വേഷണം നടന്നത്.
കൊച്ചി കോർപറേഷനിലെ 17 ഉദ്യോഗസ്ഥർക്കെതിരെയാണ് 2017ൽ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി നൽകിയത്. ഇതിൽ എട്ട് ഉദ്യോഗസ്ഥരെ പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും നഹാസിനെതിരെ മാത്രമാണ് കുറ്റപത്രം നൽകിയത്.
2006 മുതൽ 2018 വരെ 149.22 ശതമാനം അധിക സ്വത്ത് സമ്പാദിച്ചതായാണ് കുറ്റപത്രത്തിൽ ഉള്ളത്. മറൈൻ ഡ്രൈവിൽ രണ്ട് ഫ്ലാറ്റ്, കൊച്ചി നഗരത്തിൽ തന്നെ വ്യാപാര സ്ഥാപനം ഉൾപ്പെടെ കെട്ടിടങ്ങൾ, ആഡംബര കാറുകൾ എന്നിവ സമ്പാദിച്ചിട്ടുണ്ടെന്നാണു കുറ്റപത്രത്തിൽ വിശദമാക്കിയിരിക്കുന്നത്.
ആലുവ മുനിസിപ്പാലിറ്റി, കോഴിക്കോട് കോർപറേഷൻ, ആലപ്പുഴ മുനിസിപ്പാലിറ്റി, തൃശൂർ കോർപറേഷൻ, ഇടുക്കി പഞ്ചായത്ത്, എൽ.എസ്.ജി.ഡി തിരുവനന്തപുരം സൗത്ത് സർക്കിൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്വത്തു സമ്പാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.