തമിഴ്നാട്ടിലെ മുൻ മന്ത്രി കേരളത്തിൽ നിന്ന് സ്വർണം വാങ്ങിയതിന് രണ്ടര കോടി കമീഷൻ; അങ്ങനെയെങ്കിൽ ഇടപാട് എത്ര രൂപക്കായിരിക്കുമെന്ന് ഇ.ഡി
text_fieldsതമിഴ്നാട്ടിലെ മുൻ ആരോഗ്യമന്ത്രിയും സിറ്റിങ് എം.എൽ.എയുമായ ഡോ. വിജയ ഭാസ്കറിനെ കൊച്ചിയിൽ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമ പൊലീസിൽ നൽകിയ പരാതിയുടെ തുടർനടപടിയായാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ. എം.ഐ.ഡി.എം.കെയുടെ എം.എൽ.എയും മുൻ സർക്കാറുകളിൽ ആരോഗ്യ മന്ത്രിയുമായിരുന്ന വിജയ ഭാസ്കറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലൻസ് കേസുണ്ട്.
ഷർമിള എന്ന യുവതിക്കെതിരെ അങ്കമാലിയിലെ ഒരു ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. ജ്വല്ലറിയിൽ നിന്ന് രണ്ടര കോടിയുടെ സ്വർണം വാങ്ങിയ ശേഷം പണം തരാതെ വഞ്ചിച്ചുവെന്നായിരുന്നു ജ്വല്ലറി ഉടമ നൽകിയ പരാതി. എന്നാൽ, വൻകിട ഇടപാടുകാരെ ജ്വല്ലറിക്ക് പരിചയപ്പെടുത്തി കൊടുത്തയാളാണ് താനെന്നായിരുന്നു ഷർമിള പൊലീസിനോട് പറഞ്ഞത്. വിജയഭാസ്കറിനെ ഇങ്ങിനെ ജ്വല്ലറിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. വിജയ ഭാസ്കർ വാങ്ങിയ സ്വർണത്തിന്‍റെ കമീഷനായാണ് രണ്ടര കോടിയുടെ സ്വർണം ജ്വല്ലറിയിൽ നിന്ന് സ്വീകരിച്ചതെന്നായിരുന്നു ഇവർ പറഞ്ഞത്.
രണ്ടര കോടി കമീഷനായി ആവശ്യപ്പെടണമെങ്കിൽ എത്ര രൂപയുടെ സ്വർണം വിജയ ഭാസ്കർ വാങ്ങിയിട്ടുണ്ടാകുമെന്ന സംശയം കാരണമാണ് പൊലീസ് വിവരം ഇ.ഡിക്ക് കൈമാറുന്നതും ഇ.ഡി അന്വേഷണം തുടങ്ങുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.