Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻ ഗതാഗത വകുപ്പ്​...

മുൻ ഗതാഗത വകുപ്പ്​ മന്ത്രി ​കെ. ശങ്കര നാരായണ പിള്ള അന്തരിച്ചു

text_fields
bookmark_border
k sankaranarayana pillai
cancel

തിരുവനന്തപുരം: മുൻ ഗതാഗത വകുപ്പ്​ മന്ത്രി ​െക. ശങ്കര നാരായണ പിള്ള അന്തരിച്ചു. 77 വയസായിരുന്നു. തിങ്കളാഴ്ച രാത്രി തിരുവനന്തപുരം നെടുമങ്ങാട്​ പഴവടിയിലെ വീട്ടിൽ വെച്ച്​ കുഴഞ്ഞ്​ വീണ്​ മരിക്കുകയായിരുന്നു. ഉടനെ നെടുമങ്ങാട്​ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

1987 മുതൽ 1991 വരെ ഇ.കെ. നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു. കോൺഗ്രസ്​ (എസ്​) പാർട്ടി പ്രതിനിധിയായി 1982, 1987 വർഷങ്ങളിൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്ന്​ നിയമസഭയിലെത്തി. ശേഷം കേരള വികാസ്​ പാർട്ടി രൂപീകരി​ച്ചെങ്കിലും പിന്നീട്​ കോൺഗ്രസിൽ ലയിച്ചു.

മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transport ministerCongress Sk sankaranarayan pillai
News Summary - former Transport minister k sankaranarayan pillai passes away
Next Story