കൊച്ചി അഴിമുഖത്ത് റോ-റോ ജങ്കാർ വിനോദസഞ്ചാര ബോട്ടിലിടിച്ചു
text_fieldsമട്ടാഞ്ചേരി: കടലും കായലും സന്ധിക്കുന്ന കൊച്ചി അഴിമുഖത്ത് റോ-റോ ജങ്കാർ വിനോദസഞ്ചാര ബോട്ടിലിടിച്ചു. വെള്ളിയാഴ ്ച ഉച്ച രണ്ടോടെയാണ് സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോകുന്നതിനായി പിറകിലേക്ക് എടുത്ത റോ- റോ ജങ്കാർ അഴിമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ബേ-കിങ് എന്ന വിനോദസഞ്ചാര ബോട്ടില്‍ ഇടിക്കുകയായിരുന്നു. കമാലക്കടവ് ടൂറിസ്റ്റ് ജെട്ടിയില്‍ നിന്ന് വിനോദ സഞ്ചാരികളുമായി എറണാകുളം ഭാഗത്തേക്ക് പോകുന്നതിനിടെ റോ-റോ ജങ്കാർ കിടക്ക ുന്നത് കണ്ട് സഞ്ചാരികള്‍ക്ക് ഫോട്ടോ എടുക്കുന്നതിനായി ബോട്ട് നിര്‍ത്തിയിട്ടതായിരുന്നു.
റോ-റോ വെസല്‍ ഓടിച് ചയാള്‍ ബോട്ട് കിടക്കുന്നത് ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. എന്നാൽ, റോ-റോ യുടെ പ്രവർത്തനം സഞ്ചാരികളെ കാണിക്കാൻ ബോട്ട് റോ-റോയുടെ പാതയിൽ നിറുത്തിയിട്ടതാണ് അപകടത്തിന് കാരണമെന്നും പറയപ്പെടുന്നു.
ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളും ജങ്കാറിലെ യാത്രക്കാരും ബഹളം വെച്ചെങ്കിലും ജങ്കാർ മുന്നോട്ട് തന്നെ നീങ്ങിയത് ഭീതി സൃഷ്ടിച്ചു. ബോട്ടിൽ ചെറുതായി ഇടിച്ച ശേഷം ബോട്ടും തള്ളികൊണ്ട് ജങ്കാർ കുറച്ചു നേരം മുേമ്പാട്ടു നീങ്ങി. ഇതിനിടെ ബോട്ട് ഒരു വശത്തേക്ക് ചരിഞ്ഞത് പരിഭ്രാന്തിക്കിടയാക്കി.
റോ-റോ ജങ്കാർ പിന്നിലേക്ക് എടുത്തതോടെയാണ് വൻ ദുരന്തം ഒഴിവായത്. ബോട്ടിെൻറ പലക തകർന്നെങ്കിലും ആളപായമില്ല. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. മഹാരാഷ്ട്രയിൽ നിന്ന് 12 സ്ത്രീകളടക്കം 25 യാത്രക്കാരും നാല് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കണ്ടിട്ടും റോ-റോ മുന്നോട്ടെടുത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോ-റോ യുടെ റാംബിടിച്ച് യാത്രാബോട്ടിെൻറ വലതുവശത്തെ പലക തകർന്നു.
അപകടത്തെ തുടർന്ന് കോസ്റ്റൽ പൊലീസ് എത്തി ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ ബസിൽ എറണാകുളത്തേക്ക് അയച്ചു. ബോട്ടിലുണ്ടായിരുന്നവരാരും സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ശേഷം ബോട്ടിലുണ്ടായിരുന്ന സഞ്ചാരികളെ ഉടന്‍ കരയിലിറക്കാന്‍ ശ്രമിക്കാതെ അവരുമായി യാത്ര തുടര്‍ന്ന നടപടിയും ഗുരുതര വീഴ്ചയായാണ് പൊലീസ് വിലയിരുത്തുന്നത്.
ബോട്ട് ഉടമ സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉൾപ്പടെ പരിശോധിച്ച് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായതിന് ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് ഫോര്‍ട്ട് കൊച്ചി സബ് ഇൻസ്പെക്ടർ ജിന്‍സന്‍ ഡൊമിനിക് പറഞ്ഞു. അതേസമയം, സംഭവ സമയത്ത് റോ-റോ ഓടിച്ചത് ട്രെയിനിയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
2016 ആഗസ്റ്റിൽ ഇതേസ്ഥലത്ത് വെച്ചാണ് മത്സ്യബന്ധന ബോട്ട് ഇടിച്ച് യാത്രാബോട്ട് തകർന്ന് 11 പേർ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.