ശ്വാസമടക്കി കൊച്ചി; പുതുവത്സരാഘോഷ നടത്തിപ്പിൽ ഗുരുതരവീഴ്ച
text_fieldsകൊച്ചി: പുതുവത്സരാഘോഷത്തിന്‍റെ തിരക്ക് മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങൾ ഒരുക്കാതെ കൊച്ചി അധികൃതർ . ഇരുപതിനായിരം ജനങ്ങളെ ഉൾക്കൊള്ളിക്കാവുന്ന പരേഡ് ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞത് നാല് ലക്ഷത്തോളം പേരെന്ന് കണക്കുകൾ.
ആഘോഷ ലഹരിയിൽ ആനന്ദ നൃത്തം ചെയ്തും പാപ്പാഞ്ഞി യെ കത്തിച്ചും പുതുവത്സരത്തെ സ്വാഗതം ചെയ്ത ശേഷം ഗ്രൗണ്ടിൽ നിന്ന് പുറത്തുവരാൻ കഴിയാതെ ശ്വാസംമുട്ടി പിടഞ്ഞത് പതിനായിരങ്ങളാണ്. ഇരുപത് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കിൽപ്പെട്ട് ഒറ്റപ്പെട്ടുപോയ അഞ്ച് കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് കൈമാറിയത്. തിരക്കിൽ നിന്ന് പുറത്തുവരാനുള്ള തത്രപാടിൽ പലയിടങ്ങളിലും താൽകാലിക ബാരികേഡുകൾ തകർന്നു. പൊലീസിന്‍റെ നിയന്ത്രണവും കൈവിട്ടതോടെ സംഗതി വഷളായി.
മൈതാനത്ത് നിന്നും പുറത്ത് ഇറങ്ങാനുള്ള വഴികൾ അടച്ചതാണ് ആളുകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലം കൂടിയാണ് ഫോർട്ട് കൊച്ചി. കാർണിവൽ നടത്തിപ്പിനായി ആദ്യം നിയമിച്ച സബ് കലക്ടർ ചുമതലയിൽ നിന്ന് മാറിയതിന് പിന്നാലെ പകരം നിയമിതനായ ഉദ്യോഗസ്ഥനും സ്ഥാനമൊഴിഞ്ഞിരുന്നു. ഇതോടെ ഏറ്റവും ഒടുവിൽ ചുമതലയിലേക്ക് വന്നവർക്ക് പരിപാടി കൃത്യമായി ഏകോപിക്കാൻ സാധ്യമായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.