ഫോർട്ട് കൊച്ചി സബ്കലക്ടർ അദീല അബ്ദുല്ലക്ക് മാറ്റം
text_fieldsതിരുവനന്തപുരം: നെൽവയൽ നികത്തുന്നത് തടയുകയും സർക്കാർ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഫോർട്ട് കൊച്ചി സബ് കലക്ടർ അദീല അബ്ദുല്ലയെ സ്ഥലംമാറ്റി. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള ഇനമായി ഉൾപ്പെടുത്തിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്ക് അദീലയെ മാറ്റിയത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലെ ഭൂമി കൈയേറ്റത്തിനെതിരെ കർശന നിലപാട് സബ്കലക്ടർ സ്വീകരിച്ചിരുന്നു.
നഗരത്തിലെ പലയിടങ്ങളിലായി 60 കോടിയോളം വിലവരുന്ന ഭൂമി കൈയേറ്റം കണ്ടെത്തി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലെ സംഘം നടപടി സ്വീകരിച്ചിരുന്നു.
കോഴിക്കോട് ലുലു മാളിനായി റവന്യൂ വകുപ്പിെൻറ അധീനതയിലെ 19 സെൻറ് പുറമ്പോക്ക് ഭൂമി കൈമാറാനും മന്ത്രിസഭ തീരുമാനിച്ചു. പകരം മാള്‍ ഉടമകള്‍ നെല്ലിക്കോട് മയിലമ്പാടി ഉല്ലാര്‍ ക്ഷേത്രത്തിന് സമീപം 26.19 സ്ഥലവും 204 ചതുരശ്രമീറ്റര്‍ വരുന്ന കോണ്‍ക്രീറ്റ് കെട്ടിടവും സര്‍ക്കാറിന് വിട്ടുനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.