ആനുകൂല്യം കുറയ്ക്കാനല്ല മുന്നാക്ക സർവേ –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലെ സർേവ, ആനുകൂല്യങ്ങൾ ഇല്ലാതാക്കാനോ കുറയ്ക്കാനോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദോഷകരമായി ബാധിക്കുന്ന ഒന്നും സർവേയിലില്ല. സർവേയിൽ പങ്കെടുക്കാനോ ഉത്തരം പറയാനോ യാതൊരു സമ്മർദവും ചെലുത്തില്ല. പൂർണ സമ്മതത്തോടെ മാത്രമേ സർവേയിൽ പങ്കെടുക്കേണ്ടതുള്ളൂ- സർവേ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സംവരണേതര വിഭാഗങ്ങളായി അംഗീകരിച്ച 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പഠിക്കാനാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമീഷൻ സാമൂഹിക സാമ്പത്തിക സർവേ നടത്തുന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇൗ വിഭാഗങ്ങൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച ശിപാർശകൾ പരിഗണിക്കുക. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയിൽ ഉൾപ്പെടുന്ന എല്ലാ വാർഡിലെയും സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തുന്നതരത്തിലാണ് സർവേ. ഒരു ലക്ഷം കുടുംബങ്ങളുടെ വിവരം ശേഖരിക്കും.
വിദഗ്ധരുമായി ചർച്ച നടത്തിയശേഷമാണ് കമീഷൻ സർവേ തയാറാക്കിയത്. വിവിധ സംഘടനകളുമായി ചർച്ച നടത്തി സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.