സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുന്നാക്ക സംവരണം പിൻവലിക്കണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന വിധിയുടെയും ഇന്ദ്രാ സാഹ്നി കേസിലെ സാഹചര്യം പുന:പരിശോധിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി പരാമർശത്തിന്‍റെയും അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൊണ്ടുവന്ന മുന്നാക്ക സംവരണം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
സവർണ സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ ഇപ്പോൾ സംവരണ പരിധി 60 ശതമാനമാണ്. ഇന്ദ്രാ സാഹ്നി കേസിന്‍റെ മർമ്മം സംവരണത്തിന്‍റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയാണ് എന്നതാണ്. അതിനാൽ സാമ്പത്തിക സംവരണം എന്ന വാദം ഇതോടെ അസാധുവാകുകയാണ്.
സവര്‍ണ സമൂഹങ്ങളെ പ്രീണിപ്പിക്കാനായി കൊണ്ടുവന്ന മുന്നാക്ക സംവരണം എത്രയും വേഗം നിർത്തലാക്കി സമൂഹ്യനീതി പുന:സ്ഥാപിക്കാൻ കേന്ദ്ര- കേരള സർക്കാറുകൾ സന്നദ്ധമാകണം. സാമൂഹ്യനീതിയെയും നവോത്ഥാനത്തെയും അട്ടിമറിക്കുന്ന സവർണ സംവരണം പിൻവലിക്കുക എന്നതാവണം രണ്ടാം പിണറായി സർക്കാറിന്‍റെ പ്രഥമ തീരുമാനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.