മുന്നാക്ക വികസന, പരിവർത്തിത ക്രൈസ്തവ കോർപ്പറേഷനുകൾ അടച്ചുപൂട്ടണം –മെക്ക
text_fieldsകൊച്ചി: മേയ് 28 ലെ ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയും ജൂലൈ 15ലെ മന്ത്രിസഭ തീരുമാനത്തിെൻറയും വെളിച്ചത്തിൽ മുന്നാക്ക വികസന, പരിവർത്തിത ക്രൈസ്തവ കോർപറേഷനുകൾ അടച്ചുപൂട്ടാൻ സർക്കാർ നടപടി യെടുക്കണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു.
2013 മുതൽ പ്രവർത്തിക്കുന്ന ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് മുന്നാക്ക സമുദായ വികസന കോർപറേഷൻ അഥവാ സമുന്നതി. മുന്നാക്ക ക്രൈസ്തവർക്കടക്കം സ്കോളർഷിപ് , ഇതര ധനസഹായവുമടക്കം 42 കോടിയാണ് ബജറ്റ് വിഹിതം. പിന്നാക്ക ദലിത് ക്രൈസ്തവർക്ക് വിവിധ പഠന -പഠനനേതര ധനസഹായം നൽകുന്ന സ്ഥാപനമാണ് പരിവർത്തിത ക്രൈസ്തവ കോർപറേഷൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽ മുന്നാക്ക- പിന്നാക്ക വേർതിരിവ് പാടിെല്ലന്നും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റ വിഭാഗമായി പരിഗണിച്ചു മാത്രമേ സ്കോളർഷിപ്പടക്കമുള്ള ന്യൂനപക്ഷ ഫണ്ട് വിനിയോഗം പാടുള്ളു എന്നുമാണ് വിധി.
സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനി ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും സ്കോളർഷിപ്പടക്കമുള്ള ധനസഹായ വിതരണം മേൽ സ്ഥാപനങ്ങളിലൂടെ നടത്തുന്നതും കോടതി വിധിയുടെ ലംഘനവും ഭരണഘടനാവിരുദ്ധമായ പ്രീണന നടപടിയാണെന്നും നിയമ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കുമെന്നും മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.