മുന്നാക്ക സംവരണം; സര്‍ക്കാർ നിലപാടില്‍ പ്രതിഷേധിച്ച് നവോത്ഥാന മൂല്യസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം രാജിവച്ചു
text_fieldsകോട്ടയം: മുന്നാക്ക സംവരണത്തിൽ പ്രതിഷേധിച്ച് നവോത്ഥാന മൂല്യസംരക്ഷണ സമിതി സംസ്ഥാന സമിതിയില്‍നിന്ന് എ.കെ സജീവ് രാജിവച്ചു. സംവരണീയവിഭാഗങ്ങളുടെയും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ക്ക് നേരെ മുഖംതിരിക്കുകയും ഭരണഘടനാവിരുദ്ധമായ മുന്നോക്ക സംവരണം നടപ്പാക്കുകയും ചെയ്ത് സംസ്ഥാനത്ത് ജാതിമത പ്രീണനം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. സംവരണവിഭാഗങ്ങളുടെ ജനസംഖ്യയും ഉദ്യോഗസ്ഥ അനുപാതവും പൂഴ്ത്തിവയ്ക്കുന്ന സര്‍ക്കാര്‍ എയ്ഡഡ്, സര്‍ക്കാര്‍ മേഖലയിലെ ജാതിതിരിച്ച് കണക്ക് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കരാര്‍ ജീവനക്കാരുടെയും മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലെ കണക്കും പുറത്തുവിടണം. ഇതിൻെറ അടിസ്ഥാനത്തില്‍ വേണം സംവരണതലത്തില്‍ മാറ്റംവരുത്തേണ്ടത്. ഒരോ കോര്‍പറേഷനും കോടികള്‍ ഫണ്ടും കാബിനറ്റ് റാങ്കും കൊടുക്കുമ്പോള്‍ പട്ടികജാതി വികസന കോര്‍പറഷന് ഈ സര്‍ക്കാര്‍ എന്ത് നല്‍കി. 30 ലക്ഷത്തില്‍ അധികം വരുന്ന ദലിത് ക്രൈസ്തവ ജനവിഭാഗങ്ങള്‍ക്ക് ഒരുശതമാനമാണ് സംവരണം. ഇത് നീതിയാണോ. സര്‍ക്കാര്‍ മറുപടി പറയണം. ദേവസ്വം ബോര്‍ഡിലെ ആയിരക്കണക്കിന് സര്‍ക്കാരിൻെറ ശമ്പളക്കാരില്‍ എത്രപേരുണ്ട് സംവരണീയവിഭാഗങ്ങള്‍.
വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകത്തില്‍ സര്‍ക്കാരും പട്ടികജാതിമന്ത്രിയും എന്ത് നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാരിനോടൊപ്പംനിന്ന സംഘടനകളെ സര്‍ക്കാര്‍ ചതിച്ചു. നവോത്ഥാനസമിതി അപ്രസക്തമായിരിക്കുന്നു. ആയതിനാല്‍ ഈ സമിതി പിരിച്ചുവിടാന്‍ ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനോടും ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാറിനോടും ആവശ്യപ്പെടുകയാണെന്നും എ.കെ സജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.