മുന്നാക്ക സംവരണത്തിന് പി.എസ്.സിയുടെ പച്ചക്കൊടി
text_fieldsതിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം അംഗീകരിച്ച് പി.എസ്.സി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്ന ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കാൻ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ഒക്ടോബര്‍ 23നോ അതിനുശേഷമോ അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ അപേക്ഷ നല്കിയ ഉദ്യോഗാര്‍ഥികളില്‍ അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണത്തിനുകൂടി അപേക്ഷിക്കുന്നതിനാണ് അപേക്ഷാ കാലാവധി നീട്ടിയത്. സംവരണം നടപ്പാക്കുന്നതിന് ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്ന എന്‍.എസ്.എസിെൻറ ആവശ്യം പി.എസ്.സി അംഗീകരിച്ചില്ല. കഴിഞ്ഞ ഒക്ടോബർ 30 മുതൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം കൂടി ഉൾപ്പെടുത്തിയായിരിക്കും പുതിയ വിജ്ഞാപനങ്ങൾ പി.എസ്.സി പ്രസിദ്ധീകരിക്കുക.
ഇതോടെ മൊത്തം സംവരണ നിയമനം 50ല്‍നിന്ന് 60 ശതമാനമായി ഉയര്‍ന്നു. 40 ശതമാനം ഒ.ബി.സി, എട്ട് ശതമാനം പട്ടികജാതി, രണ്ട് ശതമാനം പട്ടികവര്‍ഗം എന്നിങ്ങനെയാണ് നിലവിലുണ്ടായിരുന്ന സമുദായ സംവരണ തോത്. പകുതിയിലേറെ നിയമനം സംവരണത്തിനായി പരിഗണിക്കരുതെന്ന വ്യവസ്ഥയുള്ളതിനാലാണ് സാമ്പത്തിക സംവരണം പൊതുവിഭാഗത്തിലുള്‍പ്പെടുത്തി ക്രമീകരിച്ചത്.
പൊതുവിഭാഗത്തിനായി (ഓപണ്‍ കോമ്പറ്റീഷന്-ഒ.സി) മാറ്റിവെക്കുന്ന 50 ശതമാനത്തില്‍നിന്നാണ് ഇതിനുള്ള ഒഴിവുകള്‍ കണ്ടെത്തുന്നത്. ഇതോടെ പൊതുവിഭാഗം ഒഴിവുകള്‍ 40 ശതമാനമായി കുറയും. ഇതിലേക്ക് റാങ്കിെൻറ ക്രമമനുസരിച്ച് എല്ലാവിധ അപേക്ഷകരെയും (സംവരണമില്ലാത്തവരെയും സമുദായ സംവരണക്കാരെയും) പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.