നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലും മുന്നാക്ക സംവരണം
text_fieldsതിരുവനന്തപുരം: ഗവൺമെൻറ് നഴ്സിങ് കോളജുകളിലേക്കും ഫാർമസി, പാരാമെഡിക്കൽ കോഴ്സുകളിലേക്കും മുന്നാക്ക സംവരണം വ്യാപിപ്പിച്ച് സർക്കാർ ഉത്തരവ്. എല്ലാ കോഴ്സുകളിലും നിലവിലുള്ള സീറ്റിെൻറ 10 ശതമാനം സീറ്റ് വർധിപ്പിച്ചാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. മൊത്തം 83 സീറ്റുകൾ ഇതിനായി വർധിപ്പിച്ച് ഉത്തരവിറക്കി. കോവിഡ് സാഹചര്യത്തിൽ സീറ്റ് ഡിമാൻഡ് വർധിച്ച ബി.എസ്സി നഴ്സിങ്ങിന് ഏഴു സർക്കാർ കോളജുകളിൽ മുന്നാക്ക സംവരണത്തിന് 43 സീറ്റാണ് വർധിപ്പിച്ചത്. നിലവിൽ ഏഴു സർക്കാർ കോളജുകളിലുള്ളത് 435 സീറ്റുകളാണ്.
തിരുവനന്തപുരത്ത് ഏഴും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോളജുകളിൽ ആറു വീതവും നഴ്സിങ് സീറ്റുകളാണ് വർധിപ്പിച്ചത്. ഉത്തരവ് നടപ്പാക്കാൻ അലോട്ട്മെൻറ് ചുമതലയുള്ള എൽ.ബി.എസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ ബി.ഫാം കോഴ്സിന് 11 വീതം സീറ്റാണ് മുന്നാക്ക സംവരണത്തിനായി വർധിപ്പിച്ചുനൽകിയത്.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ബി.എസ്സി എം.എൽ.ടിക്ക് നാലു വീതവും ഇതേ കോളജുകളിൽ ബി.എസ്സി ഒപ്ടോമെട്രിക്കിന് രണ്ടു വീതം സീറ്റും വർധിപ്പിച്ചു. ബി.സി.വി.ടി (കാഡിയോ വാസ്കുലർ ടെക്നോളജിക്ക് തിരുവനന്തപുരത്ത് രണ്ടും കോട്ടയം, കണ്ണൂർ ഗവ. മെഡിക്കൽ കോളജുകളിൽ ബി.എസ്സി ഡി.ടി (ഡയാലിസിസ് ടെക്നോളജി) ക്ക് രണ്ടു വീതം സീറ്റും വർധിപ്പിച്ചിട്ടുണ്ട്.
മൊത്തം സർക്കാർ കോളജുകളിൽ ബി.എസ്സി നഴ്സിങ്/ പാരാമെഡിക്കൽ കോഴ്സുകളിൽ മുന്നാക്ക സംവരണം നടപ്പാക്കാനായി 83 സീറ്റുകളാണ് വർധിപ്പിച്ചത്. പിന്നാക്ക സംവരണത്തെ മറികടക്കുന്ന രീതിയിലാണ് ഇൗ കോഴ്സുകളിലും ആകെ സീറ്റിെൻറ 10 ശതമാനം വർധിപ്പിച്ച് സർക്കാർ നടപ്പാക്കിയത്.
മുന്നാക്ക സംവരണം: പി.എസ്.സി അർഹത എങ്ങനെ?
കുടുംബവാർഷിക വരുമാനം നാലുലക്ഷം രൂപയിൽ കവിയാത്തവരാണ് സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർ. പഞ്ചായത്തിൽ 2.5 ഏക്കറിൽ അധികവും മുനിസിപ്പാലിറ്റിയിൽ 75 സെൻറിലധികവും കോർപറേഷനിൽ 50 സെൻറിലധികവും ഭൂമിയുള്ളവരാകരുത്. മുനിസിപ്പൽ പ്രദേശത്ത് 20 സെൻറിലധികം വരുന്ന ഹൗസ്പ്ലോട്ട് ഉള്ളവരും കോർപറേഷൻ പ്രദേശത്ത് 15 സെൻറിലധികം വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണത്തിെൻറ പരിധിയിൽ വരില്ല.
കുടുംബത്തിെൻറ വരുമാനമാണ് സംവരണത്തിന് കണക്കാക്കുന്നത്. അന്ത്യോദയ അന്നയോജന റേഷൻ കാർഡ് (മഞ്ഞ) ഉടമകളും മുൻഗണനാവിഭാഗക്കാരും (പിങ്ക്) മറ്റ് രേഖകൾ പരിഗണിക്കാതെതന്നെ സാമ്പത്തിക സംവരണത്തിന് അർഹരാണ്. അപേക്ഷകർ ഇത്തരം കാർഡിലുൾപ്പെട്ടവരാണെന്ന് വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ നൽകുന്നതിന് മുമ്പുള്ള സാമ്പത്തികവർഷത്തെ സാമ്പത്തിക സ്ഥിതിയാണ് സംവരണത്തിന് അടിസ്ഥാനമാക്കുക. വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടത് വില്ലേജ് ഓഫിസറാണ്. അപ്പീൽ അതോറിറ്റി തഹസിൽദാരും പുനഃപരിശോധനാധികാരി ആർ.ഡി.ഒയുമാണ്. അപേക്ഷകർ നൽകുന്ന രേഖയാണ് സാമ്പത്തിക സംവരണത്തിന് ആധാരമാക്കുന്നത്. ഇത് വ്യാജമാണെന്നോ തെറ്റായ വിവരം ഉൾക്കൊള്ളുന്നതാണെന്നോ ബോധ്യപ്പെട്ടാൽ ജോലിയിൽനിന്ന് ഒഴിവാക്കുകയും ക്രിമിനൽ നടപടി സ്വീകരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.