മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണം -സുകുമാരന്‍ നായര്‍
text_fieldsചങ്ങനാശ്ശേരി: മുന്നാക്കക്കാർക്കുള്ള 10 ശതമാനം സാമ്പത്തികസംവരണം 2020 ജനുവരി മൂന്നുമുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന് എൻ.എസ്.എസ്. മുന്നാക്ക സമുദായപ്പട്ടിക പ്രസിദ്ധീകരിക്കാതെപോലും 10 ശതമാനം സംവരണം നടപ്പാക്കിയെന്ന ആവര്‍ത്തിച്ചുള്ള സര്‍ക്കാറിെൻറ പ്രഖ്യാപനം വന്നപ്പോഴാണ് എന്‍.എസ്.എസ് ഹൈകോടതി മുമ്പാകെ ഉപഹരജി നല്‍കിയതെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
മുന്നാക്ക സമുദായപ്പട്ടിക ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ടാെയങ്കിലും സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഒന്നിന് ചീഫ് സെക്രട്ടറിെക്കതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുന്നതിന് വക്കീല്‍ നോട്ടീസ് അയച്ചത്. അതേതുടര്‍ന്നാണ് സംവരണേതര വിഭാഗങ്ങളുടെ പട്ടിക വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.
2020 ജനുവരി മൂന്നുമുതല്‍ നടത്തിയ നിയമന ശിപാര്‍ശകളും നിയമനങ്ങളും പുനഃക്രമീകരിച്ച്, സംവരണേതര വിഭാഗങ്ങള്‍ക്ക് ഇക്കാലയളവില്‍ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം. അര്‍ഹരായ ഇ.ഡബ്ല്യു.എസ് ഉദ്യോഗാർഥികളെ നിയമനത്തിന് ലഭ്യമാകാതെ വന്നാല്‍ ഒഴിവുകള്‍ നികത്താതെ മാറ്റിെവച്ച് പ്രത്യേകവിജ്ഞാപനം (എന്‍.സി.എ) കുറഞ്ഞത് രണ്ടു തവണയെങ്കിലും പുറപ്പെടുവിച്ച് അര്‍ഹരായ ഉദ്യോഗാർഥികള്‍ക്ക് നല്‍കണം.
സംവരണേതര വിഭാഗത്തിൽപെട്ടവരുടെ നിയമനടേണ്‍ പുതുക്കിനിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാല്‍ ടേണുകള്‍ യഥാക്രമം മൂന്ന്, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കണം. ഇൗ ആവശ്യങ്ങള്‍ ഉന്നയിച്ച് 25.11.2020ലാണ് ഹൈകോടതി മുമ്പാകെ എന്‍.എസ്.എസ് റിട്ട് ഹരജി ഫയല്‍ ചെയ്തത്. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.