മുന്നാക്ക സംവരണം: ഇരുപതിെൻറ യൂനിറ്റ് സംവിധാനം പിന്നാക്ക വിഭാഗത്തിന് വൻ തിരിച്ചടിയാകും
text_fieldsതിരുവനന്തപുരം: മുന്നാക്ക സംവരണം കൂടുന്ന സാഹചര്യത്തിൽ പി.എസ്.സി നിയമനങ്ങളിലെ 20െൻറ യൂനിറ്റ് റൊട്ടേഷൻ സംവിധാനം പിന്നാക്ക വിഭാഗങ്ങൾക്ക് കൂടുതൽ തിരിച്ചടിയാകും. ഒഴിവുകൾ 20െൻറ യൂനിറ്റായി എടുത്താണ് നിലവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽനിന്ന് ഉദ്യോഗാർഥികളെ െതരഞ്ഞെടുക്കുന്നതും നിയമനവും. റാങ്ക് ലിസ്റ്റിൽ മുന്നിൽ വന്നാലും സംവരണ വിഭാഗങ്ങൾക്ക് ഓപൺേക്വാട്ട നഷ്ടമാകുംവിധമാണ് നിലവിലെ രീതി. ഇത് മാറ്റണമെന്ന ആവശ്യം ഏറെ നാളായുണ്ടെങ്കിലും സർക്കാറോ പി.എസ്.സിയോ പരിഗണിച്ചിട്ടില്ല.
ഓപൺ േക്വാട്ട എന്നാൽ, മുന്നാക്ക വിഭാഗങ്ങൾക്കു മാത്രമുള്ളതാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അത് എല്ലാവർക്കും റാങ്ക് അടിസ്ഥാനത്തിൽ കയറാവുന്ന തുറന്ന വിഭാഗമാണ്. 100 ഒഴിവുകൾ വന്നാൽ അതും 20 െൻറ അഞ്ച് യൂനിറ്റായെടുത്തേ സെലക്ഷൻ നടപടികളെടുക്കൂ. 1958ലെ കെ.എസ്.എസ്.ആർ ചട്ടം 14 (എ)യിൽ ഇക്കാര്യം നിഷ്കർഷിക്കുന്നു. 20 െൻറ യൂനിറ്റിൽ 10 എണ്ണം എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കും രണ്ട് ഒഴിവുകൾ മുന്നാക്ക സംവരണത്തിനും മാറ്റുകയാണ് ഇനി മുതൽ. ഇതോടെ 20 ഒഴിവുകളിൽ ഓപൺ േക്വാട്ട നേരത്തേ 10 ഉണ്ടായിരുന്നത് എട്ടായി. ആദ്യ 20 എടുത്താൽ ഒമ്പത്, 19 സ്ഥാനങ്ങൾ മുന്നാക്ക വിഭാഗത്തിനു നൽകി. ഇത് ഓപൺ േക്വാട്ടയായിരുന്നു നിലവിൽ. റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്കുകാരനായി ഒ.ബി.സി അംഗം വന്നാൽ അയാൾക്ക് ഓപൺ േക്വാട്ടയിൽ കിട്ടിയിരുന്ന സ്ഥാനമാണ് ഒമ്പതാമത്തേത്. അത് സാമ്പത്തിക സംവരണമാക്കുമ്പോൾ ആ സീറ്റ് ഒ.ബി.സിക്ക് നഷ്ടമാകും. അതേ പോലെ ഇ.ഡബ്ല്യു.എസ് സംവരണം വരുമ്പോൾ സംവരണ പരിധിയിൽ വരാത്ത മുന്നാക്കക്കാരനാണ് ആ സ്ഥാനത്തുള്ളതെങ്കിൽ അയാൾക്കും ആ അവസരം നഷ്ടമാകും.
50 ഓപൺ േക്വാട്ട സീറ്റിലും പരിഗണിക്കപ്പെടാനുള്ള അവസരം പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക വിഭാഗത്തിനുമുണ്ടായിരുന്നു (ചട്ടം 14(ബി). പുതിയ ഉത്തരവിലൂടെ 40 സീറ്റിലായി പരിമിതപ്പെട്ടു. മാത്രമല്ല, ഒ.ബി.സി (10 സംവരണ ടേൺ), ധീവര(50) വിശ്വകർമ (20) നാടാർ എസ്.ഐ.യു.സി (38) പട്ടിക വർഗം (44) (ഹിന്ദു നാടാർ (60) പട്ടിക ജാതി പരിവർത്തിത ക്രൈസ്തവർ (62) എന്നിവരെല്ലാം സാമ്പത്തിക സംവരണത്തിെൻറ സംവരണ ടേണിനു ശേഷമാണ് വരിക. ഇവരിൽ ആദ്യ ആളെ പരിഗണിക്കും മുമ്പ് മുന്നാക്ക സംവരണ നിയമനം ലഭിക്കും.
നിലവിൽ 20 െൻറ യൂനിറ്റ് നിയമനത്തിൽ ഓപൺ േക്വാട്ടയിലേക്ക് സംവരണക്കാർക്ക് അവസരം തീരെ കുറവാണ്. 20 െൻറ യൂനിറ്റുകളിൽ നിയമനം നടക്കുമ്പോൾ ഓപൺ േക്വാട്ട വഴി ആദ്യ ടേണിലാണ് അൽപമെങ്കിലും പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് സാധ്യത; അതും പുതിയ നിയമനമാെണങ്കിൽ മാത്രം. റൊട്ടേഷൻ ഒരു തുടർ പ്രക്രിയയായതിനാൽ ഓരോ പോസ്റ്റിലേക്കും റാങ്ക് ലിസ്റ്റ് വരുമ്പോൾ പുതിയ റൊട്ടേഷൻ ചാർട്ട് ആരംഭിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, ആ പോസ്റ്റിെൻറ പഴയ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം അവസാനിച്ച റൊട്ടേഷൻ അവസാനിച്ചിടത്തുനിന്നാണ് പുതിയ നിയമനം തുടങ്ങുക.
അപ്പോൾ എസ്.സി, എസ്.ടി, ഒ.ബി.സിക്കാർ സംവരണടേണിൽ െതരഞ്ഞെടുക്കപ്പെടാനാണ് കൂടുതൽ സാധ്യത; ഓപൺ േക്വാട്ടയിലാകില്ല. ഒരു ലിസ്റ്റിൽ സംവരണമുള്ള മുസ്ലിം അഞ്ചാം റാങ്കിൽ വന്നാലും അയാൾ മുസ്ലിം സംവരണ ടേണിൽ െതരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എത്ര ഒഴിവുണ്ടായാലും 20 െൻറ യൂനിറ്റായെടുക്കണെമന്ന ചട്ടമുള്ളതിനാൽ സംവരണ വിഭാഗങ്ങൾ ആദ്യം വരുന്ന സംവരണടേണിൽ പരിഗണിക്കപ്പെടും.
അവർക്കർഹമായ മെറിറ്റ് ടേൺ തുടർന്നുവരുന്ന യൂനിറ്റിലാകും. എന്നാൽ, നേരത്തേ സംവരണ ടേണിൽ െതരഞ്ഞെടുക്കപ്പെട്ടതിനാൽ അവരെ പിന്നീട് പി.എസ്.സി പരിഗണിക്കില്ല. അപ്പോൾ സംവരണമില്ലാത്തവർ തന്നെയാകും ആ സീറ്റിൽ കയറുക.
ഓരോ കാറ്റഗറിയിലും പരമാവധി 10 ശതമാനം മുന്നാക്ക സംവരണമെന്നാണ് കേന്ദ്ര നിർദേശം. ഓപൺ കാറ്റഗറിയിലെ 10 ശതമാനമാണ് കണക്കാേക്കണ്ടതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആകെ ഒഴിവുകളുടെ 10 ശതമാനമാണ് നിലവിൽ സർക്കാർ മാറ്റുന്നത്. ഇത് ശരിയല്ലെന്നും മുന്നാക്ക വിഭാഗത്തിന് ഇരട്ടി ആനുകൂല്യമാണ് നൽകുന്നതെന്നും അവർ വ്യക്തമാക്കുന്നു.
ഇരുപതിെൻറ യൂനിറ്റ് സംവിധാനം പൊളിച്ചെഴുതണം
നേരത്തേ ഓപൺ േക്വാട്ട 50 ശതമാനവും സംവരണ േക്വാട്ട 50 ശതമാനവുമായിരുന്നു. മുന്നാക്ക സംവരണത്തോടെ പൊതുവിഭാഗം 40 ശതമാനമായി. റിപ്പോർട്ട് ചെയ്യുന്ന ഒഴിവിെൻറ പകുതി (സാമ്പത്തിക സംവരണം കൂടി ചേർത്താൽ 40 ശതമാനം) പൊതുവിഭാഗത്തിൽ നിന്ന് 20 െൻറ യൂനിറ്റുകൾ എന്ന നിലയിലല്ലാതെ നിയമിച്ചാലേ എല്ലാവർക്കും തുല്യപരിഗണന കിട്ടൂ. അടുത്ത പ്രാവശ്യം ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വീണ്ടും ആദ്യത്തെ നിയമനത്തിൽ സംവരണ ടേണിൽ പോയവരുടെ മെറിറ്റ് ടേൺ, അപ്പോഴത്തെ യൂനിറ്റിൽ വരുന്നുണ്ടോ എന്ന പരിശോധന നടത്തുകയും അങ്ങനെ വന്നാൽ നേരത്തേ സംവരണത്തിൽ െതരഞ്ഞെടുക്കപ്പെട്ടവരുടെ സംവരണ ടേണിനെ മെറിറ്റാക്കി മാറ്റുകയും പകരം പുതിയ മെറിറ്റ് ടേൺ അതത് വിഭാഗത്തിെൻറ സംവരണടേൺ ആക്കി മാറ്റുകയും ചെയ്താലേ പി.എസ്.സിയിലെ മെറിറ്റ് അട്ടിമറി അവസാനിപ്പിക്കാൻ സാധിക്കൂവെന്നാണ് വിദഗ്ധർ പറയുന്നത്. നിലവിൽ സംവരണ ചാർട്ടിെൻറ പല തലങ്ങളിലാണ് ഓരോ തസ്തികയിലേക്കുമുള്ള നിയമനങ്ങൾ എത്തിനിൽക്കുന്നത്. എന്നാലും 100 ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ അതിൽ 40 എണ്ണം ഏത് വിഭാഗത്തിൽ നിന്നുള്ളവരാണെങ്കിലും ആദ്യത്തെ 40 പേർക്ക് നൽകണം (മുന്നാക്ക സംവരണം നടപ്പായാൽ). അവേശഷിക്കുന്ന 60 എണ്ണം സംവരണ ടേൺ അനുസരിച്ച് ബാക്കി സംവരണക്കാർക്കും. അതിനുശേഷം വരുന്ന ഒഴിവുകളിലും പരിശോധന നടത്തി മെറിറ്റ്-സംവരണ ടേണുകൾ പുനഃക്രമീകരിക്കണം.
ഏതാനും വർഷം മുമ്പ് ആയുർവേദ മെഡിക്കൽ ഓഫിസർ തസ്തികയിലെ ഒന്നാം റാങ്കുകാരനെ സംവരണ ടേണിലേക്ക് മാറ്റി പി.എസ്.സി നിയമിച്ചിരുന്നു. തുടർന്ന്, കേസ് വരികയും റിപ്പോർട്ട് ചെയ്തതിൽ പകുതി ഒഴിവുകളിൽ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയവരെ നിയമിക്കാനും തുടർന്ന്, സംവരണം ബാധകമാക്കാനുമാണ് കോടതി നിർദേശിച്ചത്. എന്നാൽ, പി.എസ്.സിയും മുന്നാക്ക സംഘടനകളും കേസിന് പോയി. ഒടുവിൽ സുപ്രീംകോടതി വിധിച്ചത് അത് റൂളിന് വിരുദ്ധമെന്നായിരുന്നു. കെ.എസ്.എസ്.ആർ. 14 (എ)യിൽ പറയുന്നത് 20 െൻറ റൊട്ടേഷനാണ്. ആ ചട്ടം ഭേദഗതി ചെയ്താലേ എല്ലാവർക്കും അവസരം കിട്ടുന്ന സാഹചര്യം വരൂ. അല്ലെങ്കിൽ ഓപൺ േക്വാട്ട എന്നത് മുന്നാക്ക വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതായി മിക്ക തസ്തികകളിലും മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.