സർക്കാർ ലോ കോളജുകളിൽ മുന്നാക്ക സംവരണ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ ലോ കോളജുകളിൽപോലും സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ വലയുേമ്പാൾ സർക്കാർ ലോ കോളജുകളിൽ മുന്നാക്ക സംവരണക്കാർക്കുള്ള എൽഎൽ.ബി സീറ്റുകൾ അവകാശികളെക്കാത്ത് ഒഴിഞ്ഞുകിടക്കുന്നു. അലോട്ട്മെൻറ് നടപടികൾ പൂർത്തിയായിട്ടും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് മുന്നാക്ക സംവരണക്കാരെ തേടി കോളജുകൾ സ്പോട്ട് അഡ്മിഷൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ഗവ. ലോ കോളജിൽ ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി കോഴ്സുകളിലായി ആകെ 12 മുന്നാക്ക സംവരണ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇൗ സീറ്റുകളിലേക്ക് ഇൗ മാസം 25ന് സ്പോട്ട് അലോട്ട്മെൻറ് നടത്തുമെന്നാണ് പ്രിൻസിപ്പലിെൻറ അറിയിപ്പ്.
തിരുവനന്തപുരം കോളജിൽ ത്രിവത്സര എൽഎൽ.ബിയിൽ മൂന്ന് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ 23നാണ് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. എറണാകുളം ഗവ. ലോ കോളജിൽ ത്രിവത്സര എൽഎൽ.ബിയിൽ അഞ്ച് മുന്നാക്ക സംവരണ സീറ്റുകൾ ഒഴിവുണ്ടായിരുന്നു. ഇതിലേക്ക് ഉൾപ്പെടെ കഴിഞ്ഞ 27ന് സ്പോട്ട് അഡ്മിഷൻ നടത്തിയെങ്കിലും മുന്നാക്ക സംവരണ ക്വോട്ടയിൽ ആരും പ്രവേശനത്തിനെത്തിയില്ല. സർക്കാർ ലോ കോളജുകളിൽ ഇൗ വർഷം അധികമായി അനുവദിച്ച ബാച്ചുകളിൽ ഉൾപ്പെടെ അധികമായി പത്ത് ശതമാനം സീറ്റ് (ഒാരോ ബാച്ചിലും ആറ് വീതം സീറ്റ്) അനുവദിച്ചാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. പിന്നാക്ക വിഭാഗങ്ങളിലുള്ള ഒേട്ടറെ പേർക്ക് സ്വാശ്രയ കോളജുകളിൽപോലും പ്രവേശനം ലഭിക്കാതെ വന്നപ്പോഴാണ് മുന്നാക്ക സംവരണക്കാർക്ക് ഇഷ്ടം പോലെ സർക്കാർ സീറ്റ്. മുന്നാക്ക സംവരണത്തിന് പ്രവേശന പരീക്ഷ കമീഷണർ തയാറാക്കിയ കാറ്റഗറി പട്ടികയിൽ ഇടംപിടിച്ചവരെക്കാൾ കൂടുതൽ സീറ്റുകളാണ് കോളജുകളിൽ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.