അമൃതാനന്ദമയി മഠത്തിനായി നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി വാങ്ങിയെന്ന് കണ്ടെത്തൽ
text_fieldsകരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിനുവേണ്ടി കരുനാഗപ്പള്ളി താലൂക്കിൽ നൂറുകണക ്കിന് ഏക്കർ ഭൂമിയും നിലവും അനധികൃതമായി വാങ്ങിക്കൂട്ടിയെന്ന് കണ്ടെത്തൽ. വിവിധ സംഘട നകളുടെ പരാതിയിൽ റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഭൂമിയും നിലവും വാങ്ങിക് കൂട്ടിയത് കണ്ടെത്തിയത്. ഇതേ തുടർന്ന് തഹസിൽദാർ സെക്രട്ടറിയായ താലൂക്ക് ലാൻഡ് ബോ ർഡ് മഠം അധികൃതരെ വിളിച്ചുവരുത്തി ഭൂമിയുടെയും നിലത്തിെൻറയും കണക്കും രേഖകളും ആവശ്യപ്പെട്ടു.
എന്നാൽ, നൽകാൻ മഠം അധികൃതർ സമയം ആവശ്യപ്പെട്ടു. സമയം അനുവദിക്കാൻ കഴിയില്ലെന്നും രേഖകൾ ഹാജരാക്കാനുമാണ് നിർദേശം. തുടർനടപടിക്ക് ജില്ല ഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്. 2014നു ശേഷം ആദിനാട്, കുലശേഖരപുരം, കരുനാഗപ്പള്ളി വില്ലേജുകളിൽ വാങ്ങിക്കൂട്ടിയ ഭൂമിയെക്കുറിച്ചാണ് റവന്യൂവിഭാഗം അന്വേഷിച്ചത്.
ഇതിനുമുമ്പ്, 2002-2005 കാലത്ത് വള്ളിക്കാവിലെ അമൃത എൻജിനീയറിങ് കോളജിന് ഭൂമി വാങ്ങാൻ ട്രസ്റ്റിന് അനുമതി നൽകിയിരുന്നു. ഈ അനുമതി രേഖയുടെ മറവിലും മഠത്തിെൻറ പേരിൽ വൻതോതിൽ ഭൂമി വാങ്ങിയിട്ടുണ്ട്. പോക്കുവരവ് നടപടി സ്വീകരിക്കാത്ത ഭൂമിയും ഇതിലുണ്ട്.
2014 ജനുവരിയിൽ ലഭിച്ച വിവരാവകാശരേഖ സൂചിപ്പിക്കുന്നത്, ക്ലാപ്പന വില്ലേജിൽ ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ളത് അമൃതാനന്ദമയി മഠത്തിനാണെന്നാണ്. വില്ലേജിൽ വാങ്ങിയ ഭൂരിഭാഗം നിലവും നികത്തുകയും ചെയ്തു. നിലം നികത്തുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ സ്റ്റോപ് മെമ്മോ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.