വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ: സി.പി.എം നേതാവ് സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെ വെറുതെവിട്ടു
text_fieldsകൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ സി.പി.എം നേതാവ് സക്കീർ ഹുസൈൻ അടക്കം നാല് പ്രതികളെയും കോടതി വെറുതെവിട്ടു. കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനുപുറമെ മുൻ ഡി.വൈ.എഫ്.ഐ നേതാവ് കറുകപ്പള്ളി സ്വദേശി സിദ്ദീഖ്, തമ്മനം കോതാടത്ത് ഫൈസൽ, കാക്കനാട്ടെ വ്യവസായസംരംഭക ഷീല തോമസ് എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടത്.
പരാതിക്കാരൻ അടക്കം ആറ് സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിലാണിത്. കേസ് സംശയാതീതമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി വിലയിരുത്തി. തട്ടിക്കൊണ്ടുപോകല്‍, തടങ്കലിൽവെച്ച് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ആരോപിച്ചിരുന്നത്.
2016 ഒക്ടോബർ 22നാണ് യുവവ്യവസായി ജൂബി പൗലോസ് സക്കീർ ഹുസൈനെതിരെ പാലാരിവട്ടം െപാലീസിൽ പരാതി നൽകിയത്. സക്കീർ ഹുസൈെൻറ നേതൃത്വത്തിെല സംഘം തട്ടിക്കൊണ്ടുപോയി പാർട്ടി ഓഫിസിൽ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ സക്കീർ ഹുസൈൻ അന്ന് സെഷൻസ് കോടതിയിലും ഹൈകോടതിയിലും മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. ഇതേതുടർന്ന് 2016 നവംബർ 17ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ജയിലിൽ ആയതോടെ സക്കീർ ഹുസൈനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.