ഡി.ജി.പി അണ്ടർ 'പ്രൊബേഷൻ'
text_fieldsതിരുവനന്തപുരം: സീനിയോറിറ്റി മറികടന്ന് സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച അനിൽകാന്തിനുമേൽ പല അലിഖിത നിയന്ത്രണങ്ങളും. അനിൽകാന്തിനെ സുപ്രധാന വിഷയങ്ങളിൽ ഉപദേശിക്കാൻ നാല് എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി. പ്രധാന വിഷയങ്ങളിൽ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം, ഇൻറലിജൻസ് മേധാവി ടി.കെ. വിനോദ് കുമാർ, ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെ, ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് എന്നിവരുമായി കൂടിയാലോചന നടത്തണമെന്നാണ് ഉന്നതങ്ങളിൽനിന്നുള്ള നിർദേശം.
എ.ഡി.ജി.പി റാങ്കിലായിരുന്ന അനിൽകാന്തിനെ ഡി.ജി.പി ഗ്രേഡ് നൽകി പൊലീസ് മേധാവിയാക്കിയ സാഹചര്യത്തിലാണ് എല്ലാ കാര്യത്തിലും കൂടിയോലോചന വേണമെന്ന നിർദേശം. ബെഹ്റ സ്ഥാനമൊഴിഞ്ഞെങ്കിലും പൊലീസ് ആസ്ഥാനത്തെ സുപ്രധാന കസേരകളിലും രഹസ്യ സെക്ഷനുകളിലുമുള്ള മിനിസ്റ്റീരിയൽ ജീവനക്കാരെ മാറ്റിയിട്ടില്ല. പുതിയ ഡി.ജി.പിക്ക് ഇഷ്ടമുള്ളവരെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലകളിൽ നിയമിക്കാം. തൽക്കാലം ഇതൊന്നും വേണ്ടെന്നാണ് നിർദേശം. എങ്കിലും അനിൽകാന്തിനൊപ്പം വർഷങ്ങളായി ജോലി ചെയ്യുന്ന കമ്പ്യൂട്ടർ വിദഗ്ധരായ രണ്ടു ജീവനക്കാരെ മാത്രമാണ് അവിടെ നിയമിച്ചിട്ടുള്ളത്.
കേന്ദ്രം നിർദേശിച്ച പട്ടികയിൽനിന്ന് സീനിയറായ രണ്ടുപേരെ ഒഴിവാക്കി അനിൽകാന്തിനെ നിയോഗിച്ചെങ്കിലും പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സർക്കാർ ഉന്നതരിൽനിന്നുതന്നെ നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നിയമനത്തെ ചൊല്ലി പൊലീസ് സേനയിൽ കൂടുതൽ തർക്കങ്ങൾ വേണ്ടെന്നും നിർദേശമുണ്ട്. ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ, ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ എന്നിവർ പുതിയ ഡി.ജി.പിയെ സന്ദർശിച്ചതും ഇതിെൻറ അടിസ്ഥാനത്തിലാണ്. അനിൽകാന്ത് ചുമതലയേറ്റ ചടങ്ങിൽനിന്ന് ഇവർ വിട്ടുനിന്നിരുന്നു.
സി.പി.എമ്മിെൻറയും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായിരുന്ന രമൺ ശ്രീവാസ്തവയുടെയും സ്ഥാനമൊഴിഞ്ഞ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെയും ഉറപ്പിലാണ് അനിൽകാന്തിനെ പുതിയ പൊലീസ് േമധാവിയായി നിയമിച്ചത്. അനിൽകാന്തിെൻറ വാർത്തസേമ്മളനം പോലും കൃത്യമായി നിരീക്ഷണത്തിൽ ഒാൺലൈനായാണ് നടന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.