യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ അറസ്റ്റിൽ
text_fieldsചാവക്കാട്: സാമ്പത്തിക തർക്കത്തെ തുടർന്ന് പാലുവായിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ അറസ്റ്റിൽ. മരുതയൂർ സ്വദേശി കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് രഘു (വൈശു- 23), പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ ജിതിൻ ശിവകുമാർ (അപ്പു -24), മരുതയൂർ സ്വദേശി മത്രംകോട്ട് വീട്ടിൽ ജിഷ്ണുബാൽ ബാലകൃഷ്ണൻ (ജിഷ്ണു -25), പാലുവായ് സ്വദേശി കുരിക്കൾ വീട്ടിൽ ശബരിനാഥ് ബാലകൃഷ്ണൻ (ശബരി -28) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസും ചാവക്കാട് പൊലീസും ചേർന്ന് വിവിധ ഒളിത്താവളങ്ങളിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ 12ന് രാവിലെ ആറോടെ പാലുവായ് കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിെൻറ മകൻ അർജുനനെയാണ് (32) സംഘം ബലം പ്രയോഗിച്ച് കഴുത്തിൽ കത്തിവെച്ചും കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ചും മർദിച്ച് കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്.
അർജുനനും അറസ്റ്റിലായ മരുതയൂർ സ്വദേശി ജിഷ്ണുബാലിെൻറ ജ്യേഷ്ഠൻ ജിത്ത് ബാലും തമ്മിൽ രണ്ടുവർഷത്തിലധികമായി തുടരുന്ന ബിസിനസ് തർക്കങ്ങളും സാമ്പത്തിക തർക്കവുമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവർ അടക്കമുള്ളവരെ ഇനിയും കണ്ടെത്തേണ്ടതുമുണ്ടെന്നും പ്രതികൾ ഉപയോഗിച്ച വാഹനങ്ങൾ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. കേസിൽ ചാവക്കാട് എസ്.എച്ച്.ഒ അനിൽ കുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
ചാവക്കാട് എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, പി.സി. സുനിൽ, പി. രാജ, എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സി.പി.ഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, ചാവക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ സജിത്ത്, സുനു, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിജി, ഷുക്കൂർ, സി.പി.ഒമാരായ കെ. ആശിഷ്, എസ്. ശരത്ത്, മിഥുൻ, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.