കരുവാറ്റ കൊലപാതകം: നാല് പ്രതികള്‍ അറസ്റ്റില്‍
text_fieldsഹരിപ്പാട്: ഡി.വൈ.എഫ്.ഐ മേഖല ജോയന്‍റ് സെക്രട്ടറി ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റുചെയ്തു. കരുവാറ്റ മൂന്നുമനക്കല്‍ അരുണ്‍ (23), ആലക്കാട്ടുശ്ശേരില്‍ അരുണ്‍ചന്ദ് (30), കാലുംതറ വീട്ടില്‍ പ്രദീപ് (25), രാഖി ഭവനത്തില്‍ രാഹുല്‍ (28) എന്നിവരാണ് പിടിയിലായത്. ഇവര്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും. തൈപ്പൂയദിവസം രാവിലെ 11.30 ഓടെ കരുവാറ്റ ഊട്ടുപറമ്പ് റെയില്‍വേ ക്രോസിന് സമീപമാണ് ഒമ്പതംഗ ക്വട്ടേഷന്‍ സംഘം ജിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് അഞ്ചുപേര്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണപുരോഗതി വിലയിരുത്താന്‍ എ.ഡി.ജി.പി ബി. സന്ധ്യയോടൊപ്പം ഹരിപ്പാട് എത്തിയതായിരുന്നു ബെഹ്റ. കായംകുളം ഡിവൈ.എസ്.പി എന്‍. രാജേഷിന്‍െറ നേതൃത്വത്തില്‍ സി.ഐ കെ. സദന്‍, ചെങ്ങന്നൂര്‍ സി.ഐ ടി. മനോജ്, ഹരിപ്പാട് എസ്.ഐ എസ്.എസ്. ബൈജു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കരുവാറ്റയില്‍ കണ്‍ട്രോള്‍ റൂം തുറക്കും -ഡി.ജി.പി
ഹരിപ്പാട്: സാമൂഹികവിരുദ്ധരെയും ഗുണ്ടകളെയും അടിച്ചമര്‍ത്തുന്നതിന്‍െറ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കരുവാറ്റയില്‍ തുറക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന പ്ളാറ്റൂണിനെ കരുവാറ്റയില്‍ വിന്യസിക്കും.
ക്വട്ടേഷന്‍ കുടിപ്പകയത്തെുടര്‍ന്ന് പത്തുദിവസത്തിനകം രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം പരാജയമാണെന്ന പരാതി ഉയര്‍ന്നതിനത്തെുടര്‍ന്ന് ഹരിപ്പാട് സി.ഐ ബിനു ശ്രീധറിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കരുവാറ്റയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡി.ജി.പിക്ക് കത്തുനല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.