നാല് വെടിയുണ്ടകൾ, 40ലേറെ മുറിവുകൾ; മാവോവാദി വേൽമുരുകന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകോഴിക്കോട്: പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്‍റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എക്‌സ്‌റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
ശരീരത്തില്‍ നാല്‍പതിൽ കൂടുതൽ മുറിവുകളുള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിലും വയറിലുമായാണ് നാല്‍പതിലേറെ മുറിവുകള്‍ കണ്ടെത്തിയത്. പരിക്കുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.
ഇത്രയധികം ബുള്ളറ്റുകൾ ഒരേ സ്ഥലത്ത് നിന്ന് ലഭിച്ചത് ഏറ്റുമുട്ടലല്ല ഉണ്ടായതെന്നും വളരെ അടുത്തുനിന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊലീസ് വെടിവെച്ചതിന് തെളിവാണെന്നും കൊല്ലപ്പെട്ട വേൽമരുകന്‍റെ സഹോദരൻ അഡ്വ. മുരുകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
അതേസമയം, പടിഞ്ഞാറത്തറയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് വാദം തള്ളി ആദിവാസികള്‍. രാവിലെ ഏഴുമണിയോടെ തന്നെ തുടരെയുള്ള വെടിയൊച്ചകള്‍ കാട്ടില്‍ കേട്ടിരുന്നതായി കോളനിവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പൊലീസ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.