സുരേഷ് ഗോപിക്കെതിരെ നാലു കേസ്; സ്വന്തമായി എട്ടു വാഹനം
text_fieldsതൃശൂർ: വനിതയോട് ‘രോഷാകുലനായി പെരുമാറിയത്’ ഉൾപ്പെടെ തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെയുള്ളത് നാലു കേസുകൾ. സുരേഷ് ഗോപിക്കുവേണ്ടി തൃശൂരിലെ വരണാധികാരിയായ കലക്ടർ വി.ആർ. കൃഷ്ണ തേജ മുമ്പാകെ ഇന്നലെ സമർപ്പിച്ച നാമനിർദേശപത്രികക്കൊപ്പമാണ് ഈ വിവരമുള്ളത്. ഗതാഗതം തടസ്സപ്പെടുത്തി ഒത്തുചേർന്നതിന് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലാണ് മൂന്നാമത്തെ കേസ്. നികുതി വെട്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിനും വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടും സി.ബി.സി.ഐ.ഡിയിലുമാണ് മറ്റു രണ്ടു കേസുകളുള്ളത്.
തൃശൂർ ജില്ലയിലെ ‘നെട്ടിശ്ശേരി മഹാദേവ ടെംപിൾ റോഡ് ഭരത് ഹെറിറ്റേജ്’ എന്ന വിലാസത്തിലാണ് 65കാരനായ സുരേഷ് ഗോപിക്കുവേണ്ടി പത്രിക നൽകിയത്. 2023-‘24ലെ ആദായ നികുതി അടച്ച കണക്കുപ്രകാരം സുരേഷ് ഗോപിക്ക് 4,39,68,960 രൂപയും ഭാര്യക്ക് 4,13,580 രൂപയും മകൾ ഭാവ്നിക്ക് 11,17,170 രൂപയുമാണ് വരുമാനമുള്ളത്. സുരേഷ് ഗോപി സിനിമാനടനും ഭാര്യ പിന്നണി ഗായികയുമാണെന്നും വിവരണത്തിലുണ്ട്.
സുരേഷ് ഗോപിയുടെ കൈവശം പണമായി 44,000 രൂപയും വിവിധ നിക്ഷേപ പദ്ധതികളിൽ 68 ലക്ഷത്തിലധികം രൂപയും 1025 ഗ്രാം സ്വർണവുമുണ്ട്. ഇതിന് മൊത്തം മൂല്യം 4.75 കോടി രൂപ വരും. ആകെ എട്ടു കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തിയുണ്ട്. 61 ലക്ഷം രൂപയാണ് ബാധ്യത. രണ്ടു കാരവനും ഓഡി കാറും ട്രാക്ടറും ഉൾപ്പെടെ എട്ടു വാഹനങ്ങളുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ 82.4 ഏക്കറും സെയ്താപെട്ടിൽ 40 സെന്റും കൃഷിഭൂമിയുണ്ട്. ഭാര്യക്ക് തിരുനെൽവേലി, ദേവികുളം, ആലുവ എന്നിവിടങ്ങളിൽ കൃഷിഭൂമിയുണ്ട്; കൈവശം 32,000 രൂപയും 1050 ഗ്രാം സ്വർണവുമാണുള്ളത്. ഭാര്യയുടെ പേരിലും കാരവൻ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.