കോവിഡിന് നൽകുന്ന നാല് മരുന്നുകൾ നിഷ്ഫലം
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികൾക്ക് നൽകുന്ന നാല് ആൻറി വൈറൽ മരുന്നുകൾ പ്രയോജനരഹിതമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം.
കേരളത്തിലടക്കം ചികിത്സ പ്രോേട്ടാക്കോളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹൈഡ്രോക്സി ക്ലോറോകിൻ (എച്ച്.സി.ഡബ്ല്യു), റെംദെസിവിർ, ലോപിനാവിർ, ഇൻറർഫെറോൺ ബീറ്റ വൺ -എ എന്നിവ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ആശുപത്രിയിലായ വൈറസ് ബാധിതർക്കാണ് ഇൗ മരുന്നുകൾ നൽകുന്നത്. െഎ.സി.എം.ആർ നിർദേശാനുസരം ആഗസ്റ്റിൽ ഭേദഗതി ചെയ്ത ചികിത്സ മാർഗരേഖയിലാണ് കേരളം ഇൗ മരുന്നുകൾ ഉൾപ്പെടുത്തിയത്. കൃത്രിമ ശാസോച്ഛ്വാസം ആവശ്യമായ നിലയിൽ സ്വാഭാവിക ശ്വസനപ്രക്രിയയിൽ ബുദ്ധിമുട്ട് നേരിടുന്ന രോഗികൾക്കാണ് റെംദെസിവിർ നൽകുന്നത്.
ഹൈ റിസ്ക് വിഭാഗത്തിലുള്ളവരിലാണ് മലേറിയക്കുള്ള ഹൈഡ്രോക്സി ക്ലോറോകിൻ ഉപയോഗിക്കുന്നത്. ന്യുമോണിയ, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവക്കുള്ള മരുന്നാണ് ലോപിനാവിർ.മരണനിരക്ക് കുറക്കുന്നതിനോ വെൻറിലേറ്റർ, െഎ.സി.യു എന്നീ അത്യാഹിതചികിത്സ സമയപരിധി കുറയ്ക്കുന്നതിനോ ഇൗ മരുന്നുകൾ പ്രയോജനപ്പെടുന്നിെല്ലന്ന് 30 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ (സോളിഡാരിറ്റി ട്രയൽ) കണ്ടെത്തി.
പുതിയ വെളിപ്പെടലുകളുടെ പശ്ചാത്തലത്തിൽ ചികിത്സ പ്രോേട്ടാക്കോളിൽ മാറ്റംവേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് ഉന്നതർ വ്യക്തമാക്കുന്നു. അഡാപ്റ്റീവ് കോവിഡ് ട്രീറ്റ്മെൻറ് ട്രയൽ (എ.സി.ടി.ടി), റാൻറമൈസ്ഡ് ഇവാലുവേഷൻ ഒാഫ് കോവിഡ് തെറാപ്പി ട്രയൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ചികിത്സ പ്രോേട്ടാക്കോൾ പുതുക്കിയത്. ഇവ പരിഷ്കരിക്കണമെങ്കിൽ െഎ.സി.എം.ആർ അനുമതി വേണം. ഇതിന് കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കാര്യമായ ലക്ഷണങ്ങളുള്ളവർ (കാറ്റഗറി-ബി), തീവ്രബാധിതർ (കാറ്റഗറി-സി) എന്നിവർക്കാണ് സാധാരണ മരുന്ന് നൽകുന്നത്. ലക്ഷണമില്ലാത്തവർ, കാറ്റഗറി എയിൽ ഉൾപ്പെടുന്ന നേരിയ ലക്ഷണങ്ങളുള്ളവർ എന്നിവരെ വീട്ടുചികിത്സയിലേക്ക് അയക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.