Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലംഗ കുടുംബം പുഴയിൽ...

നാലംഗ കുടുംബം പുഴയിൽ ചാടിയതായി സംശയം; ഗൃഹനാഥ​െൻറ മൃതദേഹം കണ്ടെടുത്തു

text_fields
bookmark_border
നാലംഗ കുടുംബം പുഴയിൽ ചാടിയതായി സംശയം; ഗൃഹനാഥ​െൻറ മൃതദേഹം കണ്ടെടുത്തു
cancel

കൽപറ്റ: നാലംഗ കുടുംബം വയനാട് വെണ്ണിയോട് പുഴയിൽ ചാടിയതായി സംശയം. അഗ്​നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഗൃഹനാഥ​​​െൻറ മൃതദേഹം കണ്ടെത്തി. ചുണ്ടേൽ ആനപ്പാറ കല്ലിരിട്ടുപ്പറമ്പിൽ നാരായണൻകുട്ടിയുടെ (45) മൃതദേഹമാണ്​ കണ്ടെടുത്തത്​. ഭാര്യ ശ്രീജ (37), മക്കളായ സൂര്യ (11), സായൂജ് (ഒമ്പത്) എന്നിവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാവിലെയാണ് സംഭവം. 

രാവിലെ 8.15ഓടെ പുഴക്കരയിലെത്തിയ പ്രദേശവാസി കടവിനു സമീപം നാലു ജോടി ചെരിപ്പുകളും ബാഗും കുടയും കണ്ടതാണ്​ സംശയത്തിനിടയാക്കിയത്​. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. പിന്നാലെ കൽപറ്റ അഗ്​നിശമന സേനയും സ്ഥലത്തെത്തി. കൽപറ്റ ഡിവൈ.എസ്​.പി പ്രിൻസ്​ എബ്രഹാമി​​െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം സ്​ഥലത്തുനിന്ന് കിട്ടിയ ബാഗ് പരിശോധിച്ചപ്പോൾ നാരായണ​ൻകുട്ടിയുടെ ആധാർ കാർഡും ഭാര്യയുടെയും മക്കളുടെയും ഫോട്ടോയും കണ്ടെത്തി. ഇതി​​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ശനിയാഴ്ച ഉച്ചയോടെ കുടുംബം ആനപ്പാറയിലെ വീട്ടിൽനിന്ന് പോയതായി വിവരം ലഭിച്ചു. 

തുടർന്നാണ് പുഴയിൽ തിരച്ചിൽ ഉൗർജിതമാക്കിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 1.15ഓടെ നാരായണൻകുട്ടിയുടെ മൃതദേഹം ലഭിച്ചു. തുടർന്നാണ്​ കുടുംബമൊന്നാകെ പുഴയിൽ ചാടിയതാണെന്ന നിഗമനത്തിലേക്ക് പൊലീസ്​ എത്തിയത്. മൃതദേഹം ഇൻക്വസ്​റ്റ് നടപടികൾക്കും പോസ്​റ്റ്മോർട്ടത്തിനുമായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. 

സൂര്യ ചുണ്ടേൽ ആർ.സി.എച്ച്.എസ് സ്​കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയും സായൂജ് ചുണ്ടേൽ ആർ.സി എൽ.പി സ്​കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. ജില്ല പൊലീസ്​ മേധാവി കറുപ്പസ്വാമി, എ.ഡി.എമ്മി​​െൻറ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ഇ.പി. മേഴ്സി, വൈത്തിരി തഹസിൽദാർ അബ്​ദുൽ ഹാരിസ്​ എന്നിവർ സ്​ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകി. കൽപറ്റ ഡിവൈ.എസ്​.പിക്ക്​ പുറമെ അഞ്ചു സ്​റ്റേഷനുകളിലെ എസ്​.ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസും സ്​ഥലത്തുണ്ട്. തുർക്കി ജീവൻ രക്ഷാസമിതിയും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingkerala newsdrowningwyanad
News Summary - Four family members missing in Wayanad - Kerala news
Next Story